അമേരിക്കൻ ഡോളർ മുതൽ റിയാൽ വരെ;രേഖകളില്ലാത്ത ഇന്ത്യൻ രൂപ ഏഴര ലക്ഷവും ; കാസർകോട് പിടികൂടിയ കുഴൽപ്പണത്തിൻ്റെ മൂല്യം 15 ലക്ഷത്തിലധികം
കാസര്‍കോട്: രേഖകളില്ലാത്ത ഏഴരലക്ഷം രൂപയുടെ കുഴല്‍പ്പണവും , അമേരിക്കന്‍ ഡോളറടക്കമുള്ള ഏഴരലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളും പിടികൂടി. കാസര്‍കോട്, ചൗക്കിയിലെ മുഹമ്മദ് (42), മലപ്പുറം, തിരൂരങ്ങാടിയിലെ സൈനുദ്ദീന്‍ (41) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ വച്ച് ടൗണ്‍ എസ്.ഐ അഖിലും സംഘവും പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പണം പിടികൂടിയത്. ഏഴരലക്ഷം രൂപയും അമേരിക്കന്‍ ഡോളര്‍, യുഎഇ ദിര്‍ഹം, സൗദി റിയാല്‍, മലേഷ്യന്‍ റിംഗിറ്റ് എന്നിവയുമാണ് പിടികൂടിയത്. പിടിയിലായ …