സ്വന്തമെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങളുടെ തേക്കും പ്ലാവും മുറിച്ചുകടത്തി; ഒടുവില്‍ പിടിവീണു

കാസര്‍കോട്: മലയോര ഹൈവേയുടെ സമീപത്തുനിന്നും മുറിച്ചു കടത്തിയ കൂറ്റന്‍ തേക്കുമരവും പ്ലാവും പിടികൂടി. മരത്തടികള്‍ ലോറിയില്‍ കടത്തുന്നതിനിടെയാണ് പൊലീസ് ഇവ പിടികൂടിയത്. കടത്തിയ മരത്തടികള്‍ക്ക് അഞ്ചുലക്ഷം രൂപ വില മതിക്കും. തൊണ്ടിമുതലുകള്‍ വനം വകുപ്പിനു കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരുന്നതായി കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിനോദ് കുമാര്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പ് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടിയത്തടുക്കയിലാണ് മരങ്ങള്‍ മുറിച്ചുകടത്തിയത്. അധീനതയിലുള്ള മരമാണെന്നു പറഞ്ഞ് സ്വകാര്യ വ്യക്തിയാണ് മരങ്ങള്‍ മുറിച്ചത്. നാലു ദിവസങ്ങളോളം സ്ഥലത്തു തന്നെ ഉണ്ടായിരുന്ന മരത്തടികള്‍ വ്യാഴാഴ്ച രാത്രിയില്‍ സീതാംഗോളി ഭാഗത്തു നിന്നുള്ള ഒരു സംഘത്തിന്റെ സഹായത്തോടെ ലോറിയില്‍ കയറ്റി കടത്തുകയായിരുന്നു. രഹസ്യവിവരം ലഭിച്ച പൊലീസ് ലോറി തടഞ്ഞുനിര്‍ത്തിയാണ് മരത്തടികള്‍ പിടിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page