മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ മനോഹര്‍ ജോഷി അന്തരിച്ചു

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ മനോഹര്‍ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഫെബ്രുവരി 21 നാണ് 86 കാരനായ ജോഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ദാദര്‍ ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ സംസ്‌കാരം പിന്നീട് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് 2023 മെയ് മുതല്‍ ജോഷി ചികില്‍സയിലായിരുന്നു.
1995 മുതല്‍ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും 2002 മുതല്‍ 2004 വരെ ലോക്സഭാ സ്പീക്കറായും ജോഷി സേവനമനുഷ്ഠിച്ചു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭാ സ്പീക്കര്‍ ആയിരുന്നു മനോഹര്‍ ജോഷി. 2006 മുതല്‍ 2012 വരെ രാജ്യസഭാംഗവും, 1999 മുതല്‍ 2002 വരെ ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് മന്ത്രിയുമായിരുന്നു.
1937 ഡിസംബര്‍ രണ്ടിന് മഹാരാഷ്ട്രയിലെ റയ്ഗാഡ് ജില്ലയില്‍ ജനനം. അധ്യാപകനായിരുന്നു. 1967 ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസേന നേതാവായിരുന്നു മനോഹര്‍ ജോഷി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page