ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് കത്തിയമര്‍ന്നു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; രക്ഷകനായത് ഡ്രൈവര്‍

ആലപ്പുഴ: നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ദേശീയപാതയില്‍ കായംകുളം എംഎസ്എം കോളേജിന് മുന്‍വശത്തായിരുന്നു ബസിനു തീ പിടിച്ചത്. തീ പടരും മുമ്പേ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്. കായംകുളത്ത് നിന്നും പുറപ്പെട്ടപ്പോള്‍ മറ്റു സാങ്കേതിക തകരാര്‍ ഒന്നും ഉണ്ടായിരുന്നില്ല. കോളേജ് പരിസരത്ത് എത്തിയപ്പോള്‍ ബസില്‍ നിന്നും അതിരൂക്ഷമായ ഗന്ധം ഉണ്ടായതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. ഉടന്‍ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി. ഇതിനിടയിലാണ് മുന്‍വശത്ത് നിന്നും പൊടുന്നനെ തീ പടര്‍ന്നത്. നിമിഷങ്ങള്‍ക്കകം ബസിനുള്ളിലേക്കും തീ ആളിപ്പടര്‍ന്നു. ഡ്രൈവരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് വലിയ അപകടം ഒഴിവായത്.
സംഭവമറിഞ്ഞ് കായംകുളത്ത് നിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു. പൊലീസ് സ്ഥലത്തെത്തി. കെഎസ്ആര്‍ടിസിയിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തില്‍ തെളിവെടുപ്പ് തുടരുകയാണ്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page