അമ്മയുടെ കയ്യില്‍ നിന്നും പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വീട്ടില്‍ അതിക്രമിച്ചുകയറിയ രണ്ടു യുവതികള്‍ ഓടിരക്ഷപ്പെട്ടു

വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയുടെ കയ്യില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കര്‍ണാടക ബ്രഹ്‌മാവറിലെ ഉപ്പിനെകൊട്ടയിലാണ് സംഭവം. രണ്ടു യുവതികള്‍ ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോകാന്‍ എത്തിയത്. പിടിക്കപ്പെടുമെന്നു ഉറപ്പായതോടെ യുവതികള്‍ ഓടിരക്ഷപ്പെട്ടു. ഉപ്പിനെകൊട്ടയിലെ മഹിമയുടെ വീട്ടിലാണ് അജ്ഞാതരായ യുവതികള്‍ എത്തിയത്. രഹാവിലെ 11 മണിയോടെ മുംബൈ സ്വദേശികളാണെന്ന് പരിചയപ്പെടുത്തിയാണ് രണ്ടുപേര്‍ എത്തിയത്. നിലവില്‍ മംഗളൂരുവിലെ ഹമ്പങ്കട്ടയിലാണ് താമസിക്കുന്നതെന്നും ഇരുവരും പറഞ്ഞു. ഇതിനിടെ എതിര്‍പ്പ് അവഗണിച്ച് മഹിമയുടെ വീട്ടില്‍ കയറാന്‍ ശ്രമിച്ചു. അകത്ത് കയറി മഹിമയുടെ ഒരു വയസ്സുള്ള മകളെ ബലം പ്രയോഗിച്ച് എടുത്തു. ഇതിനിടെ ഇരുവരും മൊബൈല്‍ ഫോണിലുള്ള ചില ചിത്രങ്ങള്‍ കാട്ടി കുഞ്ഞിനെ ഒപ്പം കൂട്ടാനും ശ്രമിച്ചു. മഹിമയുടെ നിലവിളിയും ബഹളവും കേട്ട് സഹോദരന്‍ എത്തിയതോടെ യുവതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. മഹിമയുടെ പരാതിപ്രകാരം ബ്രഹ്‌മവാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page