കാർ ഡിവൈഡറിലിടിച്ച്  തെലങ്കാന യുവ എം.എൽ.എക്ക് ദാരുണാന്ത്യം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

ഹൈദരാബാദ്:ഭാരത് രാഷ്ട്ര സമിതി എം എല്‍ എ ലസിയ നന്ദിത (37) കാറപകടത്തില്‍ കൊല്ലപ്പെട്ടു. വാഹനം നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ലസിയയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ആശുപത്രിയില്‍ ചികിത്സയിലാണ്. പത്ത് ദിവസം മുമ്പും ലസിയ അപകടത്തില്‍പ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. അന്ന് എം എല്‍ എ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഹോംഗാർഡ് കൊല്ലപ്പെട്ടിരുന്നു.

1986ല്‍ ഹൈദരാബാദിലാണ് ലസിയ ജനിച്ചത്. ഒരു പതിറ്റാണ്ട് മുമ്പാണ്  രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2023 ൽ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സെക്കന്തരാബാദ് കന്റോണ്‍മെന്റില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page