വീട്ടില്‍ സൂക്ഷിച്ച രണ്ടുലക്ഷം രൂപ മോഷണം പോയി; മോഷ്ടാക്കള്‍ എത്തിയത് വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം

കാസര്‍കോട്: വീട്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ മോഷണം പോയതായി പരാതി. ഹൊസങ്കടിയിലെ ടൈലറിംഗ് തൊഴിലാളി മഞ്ചേശ്വരം, മൊറത്തണ അരിങ്കള സ്വദേശി നാരായണയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഈ മാസം 11 നും 15നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. നാരായണ ടൈലറിംഗ് ജോലിക്കും ഭാര്യ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കും മക്കള്‍ സ്‌കൂളിലേയ്ക്കും പോയതായിരുന്നു. അലമാരയ്ക്കകത്താണ് പണം സൂക്ഷിച്ചിരുന്നതെന്നു പറയുന്നു. 15-ാം തീയ്യതിക്കു ശേഷം നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട കാര്യം അറിഞ്ഞതെന്നു പരാതിയില്‍ പറഞ്ഞു. തുണികള്‍ക്കിടയില്‍ വച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചായിരിക്കും അലമാര തുറന്നതെന്നു സംശയിക്കുന്നു. എന്നാല്‍ വീട്ടിനു അകത്തു കടന്നത് എങ്ങിനെയായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page