സിപിഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 27ന് നടക്കും; ബിജെപി തിരുവനന്തപുരത്ത് കേന്ദ്രമന്ത്രിമാരടക്കം ആരെ ഇറക്കിയാലും എല്‍ഡിഎഫ് വിജയിക്കുമെന്ന് ബിനോയ് വിശ്വം

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ഥികളെ 27 ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ത്ഥികളെപ്പറ്റി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെല്ലാം ഊഹാപോഹം മാത്രമാണ്. തെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് സജ്ജമാണ്. തിരുവനന്തപുരത്ത് ശക്തമായ മത്സരം ഉണ്ടാകും. തിരുവനന്തപുരത്ത് ബിജെപി കേന്ദ്രമന്ത്രിമാരടക്കം ആരെ ഇറക്കിയാലും എല്‍ഡിഎഫ് വിജയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇതിന്റെ സൂചനയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പാനല്‍ തയ്യാറാക്കുന്നതിനായി സിപിഐ ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന് തുടങ്ങി. ജില്ലാ ഘടകങ്ങളില്‍ ചര്‍ച്ച ചെയ്ത് നല്‍കുന്ന മൂന്നംഗ സാധ്യതാ പട്ടികയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക. തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവും ജില്ലാ കൗണ്‍സിലും ഇന്ന് ഉച്ചയ്ക്ക് ചേരും. അന്തിമ തീരുമാനം ഈ മാസം 26 ന് സംസ്ഥാന നേതൃയോഗത്തിലാവും ഉണ്ടാവുകയെന്നും 27 ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്, അടുക്കയില്‍ മൂന്നു വീടുകളില്‍ കവര്‍ച്ചാശ്രമം; ഒരു വീട്ടില്‍ കയറിയത് അടുക്കള ഭാഗത്തെ കട്ടിളപാളി ഇളക്കിമാറ്റി, മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

You cannot copy content of this page