കാസര്‍കോട്: 35 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ഭാഗമായി ഇന്നു നടക്കേണ്ട വെടിക്കെട്ട് മഹോല്‍സവം പ്രതീകാത്മകമായി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വെടിക്കെട്ട് മഹോല്‍സവത്തിന് കരാര്‍ ഏറ്റെടുത്ത പാലക്കാട്ടെ സംഘത്തിന്റെ വെടിക്കെട്ട് സാമഗ്രികള്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് പ്രതീകാത്മകമായി പരിമിതപ്പെടുത്തിയത്. ഇന്നുരാത്രി എട്ടരമുതല്‍ ഒരുമണിക്കൂറോളം ശബ്ദം കുറവായ ചൈനീസ് കരിമരുന്ന് പ്രയോഗം നടത്തും. വര്‍ണശബളമായ കളര്‍ ഡിസ്‌പ്ലേയോടെയായിരിക്കും വെടിക്കെട്ട് മഹോല്‍സവം നടക്കുക. ഉല്‍സവം വ്യാഴാഴ്ച സമാപിക്കും. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം. എല്ലാ വര്‍ഷവും അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ക്ഷേത്രത്തിലെ ഉത്സവം മകരസംക്രമണ നാളിലെ ധ്വജ ആരോഹണത്തോടെയാണ് ആരംഭിക്കുന്നത്.