120 വർഷം മുമ്പ് കൊടുങ്കാറ്റിൽ പെട്ട് കടലിൽ മുങ്ങിയ കപ്പൽ ഓസ്‌ട്രേലിയയിൽ കണ്ടെത്തി

32 ക്രൂ അംഗങ്ങളുമായി 120 വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കടലിൽ മുങ്ങിയ കപ്പൽ ഓസ്‌ട്രേലിയയിൽ കണ്ടെത്തി. 1904-ൽ മെൽബണിലേക്ക് കൽക്കരി കടത്തുകയായിരുന്ന എസ്എസ് നെമെസിസ് എന്ന ആവിക്കപ്പലാണ് ന്യൂ സൗത്ത് വെയിൽസിൽ ശക്തമായ കൊടുങ്കാറ്റിൽ അകപ്പെടുകയും 32 ക്രൂ അംഗങ്ങൾക്കൊപ്പം അപ്രത്യക്ഷമാവുകയും ചെയ്തത്. തുടർന്നുള്ള ആഴ്‌ചകളിൽ, ജീവനക്കാരുടെ മൃതദേഹങ്ങളും കപ്പലിൻ്റെ അവശിഷ്ടങ്ങളും കരയിലേക്ക് ഒഴുകി, പക്ഷേ 240 അടി കപ്പൽ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞതേയില്ല. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടപ്പെട്ട ചരക്കുകൾക്കായി സിഡ്‌നി തീരത്ത് സമുദ്രത്തിൻ്റെ അടിത്തട്ടിൽ തെരച്ചിൽ തിരച്ചിൽ നടത്തുന്ന റിമോട്ട് സെൻസിംഗ് കമ്പനിയായ സബ്‌സി പ്രൊഫഷണൽ മറൈൻ സർവീസസ് ആണ് കപ്പൽ കണ്ടെത്തിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 525 അടിയോളം വെള്ളത്തിനടിയിലാണ് കപ്പൽ അവശിഷ്ടം കണ്ടെത്തിയത്. തകർന്നത് എസ്എസ് നെമെസിസ് ആയിരിക്കാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു, എന്നാൽ കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയുടെ ദേശീയ ശാസ്ത്ര ഏജൻസിയായ സിഎസ്ഐആർഒ കപ്പലിൻ്റെ സവിശേഷതകൾ തെളിയിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പകർത്തിയിരുന്നു. എന്നാൽ, കപ്പൽ എസ്എസ് നെമെസിസ് ആണെന് തെളിയിക്കാൻ സാധിച്ചിരുന്നില്ല. കൊടുങ്കാറ്റിനെത്തുടർന്ന് കപ്പൽ എഞ്ചിൻ മുങ്ങിപ്പോയി. വലിയ തിരമാലയിൽ പെട്ട് ആവിക്കപ്പൽ വളരെ വേഗത്തിൽ മുങ്ങാൻ തുടങ്ങിയെന്നും ജീവനക്കാർക്ക് ലൈഫ് ബോട്ടുകൾ വിന്യസിക്കാൻ സമയമില്ലാത്തതിനാൽ എല്ലാവരും അപകടത്തിൽ പെട്ടുവെന്നും വിദഗ്ധർ വിശ്വസിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page