പൊലീസ് തന്നെ കള്ളനായി; ആറു പവന്റെ മാല പൊട്ടിച്ചോടിയ കോൺസ്റ്റബിളിനെ പഞ്ഞിക്കിട്ട് നാട്ടുകാർ

മെട്രോ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങവേ സ്ത്രീയുടെ ആറുപവന്റെ മാല പൊട്ടിച്ചോടി പൊലീസുകാരൻ. പിന്തുടന്നു എത്തിയ നാട്ടുകാർ കോൺസ്റ്റബിളിനെ തലങ്ങും വിലങ്ങും മർദിച്ചു. അവശനായ കോൺസ്റ്റബിളിനെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ അറുമ്പാക്കം മെട്രോ സ്റ്റേഷനിലാണ് സംഭവം. വൈദ്യുത ബോർഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ ആറു പവന്റെ മാലയാണ് ആവടി സ്പെഷ്യൽ ബറ്റാലിയനിൽ ജോലി ചെയ്യുന്ന കോൺസ്റ്റബിൾ രാജാദുര പൊട്ടിച്ചെടുത്തത്. ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ഭർത്താവിനൊപ്പമുള്ള യാത്രയിലായിരുന്നു വിജയലക്ഷ്മി. സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് പോകുമ്പോഴാണ് മാല പൊട്ടിച്ചെടുത്ത് ഓടിയത്. വിജയലക്ഷ്മി ബഹളം വച്ചതോടെ മറ്റ് യാത്രക്കാർ രാജാദുരയുടെ പിന്നാലെ ഓടി വളഞ്ഞിട്ട് പിടികൂടി. പൊലീസിന് കൈമാറും മുൻപ് ഇയാളെ നന്നായി പെരുമാറുകയും ചെയ്തു. മൂന്ന് മാസം മുൻപാണ് രാജാദുര അറുമ്പാക്കം മെട്രോ സ്റ്റേഷനിലെത്തിയത്. ഇതിന് മുൻപ് സമാന കുറ്റകൃത്യങ്ങളിൽ ഇയാൾ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൂളമേട് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കള്ളത്തോക്കും തിരകളുമായി നിരവധി കേസുകളില്‍ പ്രതിയായ പാമ്പ് നൗമാന്‍ കുമ്പളയില്‍ അറസ്റ്റില്‍; തോക്ക് ഏര്‍പ്പാടാക്കി കൊടുത്തത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് പരിചയപ്പെട്ട ലക്നൗ സ്വദേശി
ആദൂരില്‍ ഷൂസ് ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി ആക്രമിച്ചു; നിലത്തുവീണ കുട്ടിയുടെ ദേഹത്ത് ബെഞ്ചിട്ടു പരിക്കേല്‍പ്പിച്ചു, 5 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്, കുണ്ടംകുഴിയില്‍ ടീ ഷര്‍ട്ട് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിക്കു ക്രൂരമര്‍ദ്ദനം

You cannot copy content of this page