ചത്തീസ്ഗഡിലെ വനമേഖലയിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടി സുരക്ഷാ സേന; 4 മാവോയിസ്റ്റുകളെ വധിച്ചു

ബീജാപൂർ:ഛത്തീസ്ഗഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ വധിച്ച്‌ സുരക്ഷാ സേന. ജംഗ്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡെ തുംഗലി, ഛോട്ടേ തുംഗലി ഗ്രാമങ്ങള്‍ക്കിടയിലുള്ള വനത്തിലാണ് ഏറ്റുമുട്ടലുകള്‍ നടന്നത്.പ്രദേശത്ത് മാവോവാദികളുണ്ടെന്ന വിവരത്തെത്തുടർന്ന് ജില്ലാ റിസർവ് ഗാർഡുകളുടെയും (ഡിആർജി) സിആർപിഎഫിൻ്റെയും സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ചൊവ്വാഴ്ച രാവിലെ 6.30 നും 9.30 നുമാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു റേഡിയോ സെറ്റ്, മൂന്ന് ടിഫിൻ ബോംബുകള്‍, ഒരു ഐഇഡി, ജെലാറ്റിൻ സ്റ്റിക്കുകള്‍, ബോംബ് കൂട്ടിച്ചേർക്കാൻ ഉപയോഗിക്കുന്ന വയറുകള്‍, ഒരു ബാരല്‍ ഗ്രനേഡ് ലോഞ്ചർ, ഒരു പിസ്റ്റള്‍, തദ്ദേശീയമായി നിർമ്മിച്ച റൈഫിള്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തതായി ബിജാപൂർ ജില്ലാ എസ്പി ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page