ഉത്സവപ്പറമ്പിൽ പർദ്ദ ധരിച്ചു നടന്ന യുവാവ് പിടിയിൽ

കാസർകോട്: ഉത്സവ പറമ്പിലും
പരിസര പ്രദേശങ്ങളിലും പർദ്ദ ധരിച്ച് സംശയകരമായ സാഹചര്യത്തിൽ കറങ്ങി നടന്ന യുവാവ് അറസ്റ്റിൽ. മായിപ്പാടി സ്വദേശി ശശികാന്തി (42)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. പർദ്ദയിട്ട ആൾ അലക്ഷ്യമായി ഉത്സവപറമ്പിൽ കറങ്ങി നടക്കുന്നതു കണ്ട ഒരു സംഘം യുവാക്കൾ രഹസ്യമായി പിന്തുടരുകയായിരുന്നു. പർദ്ദ ധരിച്ച ആളുടെ നടത്തത്തിലെ ശൈലിയാണ് സംശയത്തിനു ഇടയാക്കിയതെന്നു പറയുന്നു. ഒടുവിൽ ടെമ്പിൾ റോഡിലൂടെ നടന്ന് നീങ്ങിയ പർദ്ദധാരി കുമ്പളയിലെ ദേശീയപാതയുടെ നിർമ്മാണത്തിലിരിക്കുന്ന മതിൽ ചാടി കടന്നുവെന്നു പറയുന്നു. ഇതോടെ യുവാക്കൾക്കു സംശയം ഇരട്ടിച്ചു. റോഡിനു മറുവശത്ത് എത്തിയ യുവാവ് പർദ്ദ ഊരുകയും നിർത്തിയിട്ട കാറിൽ കയറാൻ ശ്ര മിക്കുകയും ചെയ്‌തതോടെ യുവാക്കൾ കയ്യോടെ പിടികൂടി പൊലീസിനു കൈ മാറുകയായിരുന്നു.
അതേസമയം എന്താണ് യുവാവിന്റെ ലക്ഷ്യമെന്നു അന്വേഷിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page