ഭജനമന്ദിരത്തില്‍ കവര്‍ച്ച; ഒരാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി, രക്ഷപ്പെട്ടയാളെ തെരയുന്നു

കാസര്‍കോട്: രാത്രിയില്‍ ഭജനമന്ദിരത്തിലെ ഭണ്ഡാരം കവര്‍ച്ച ചെയ്യാനെത്തിയ സംഘത്തെ നാട്ടുകാര്‍ വളഞ്ഞു. ഒരാളെ പിടികൂടി പൊലീസിന് കൈമാറി. മറ്റൊരാളെ തെരയുന്നു. സംഭവത്തില്‍ ആദൂര്‍ പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി അഡൂര്‍ ഭജനമന്ദിരത്തിലാണ് സംഭവം. രാത്രി ഒന്‍പതര മണിയോടെ ഭജനമന്ദിരത്തില്‍ നിന്നു അസാധാരണ ശബ്ദം കേട്ട് പരിസരവാസികളെത്തിയപ്പോഴാണ് രണ്ടുപേര്‍ ചേര്‍ന്ന് ഭണ്ഡാരം തകര്‍ക്കുന്നത് കണ്ടത്. കൂടുതല്‍ ആള്‍ക്കാരെ വിളിച്ചു വരുത്തി കവര്‍ച്ച സംഘത്തെ വളഞ്ഞു. ഇതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പാണ്ടിയിലെ സുരേഷിനെ കയ്യോടെ പിടികൂടി. കൂടെ ഉണ്ടായിരുന്ന …

ശിവരാത്രി ദിനത്തില്‍ ശ്മശാനത്തില്‍ ദുര്‍മന്ത്രവാദം; 25 മനുഷ്യ തലയോട്ടികളുമായി ദുര്‍മന്ത്രവാദി അറസ്റ്റില്‍

ബംഗളൂരു: മഹാശിവരാത്രി ദിവസം ശ്മശാനത്തില്‍ മനുഷ്യ തലയോട്ടിയുമായെത്തി ദുര്‍മന്ത്രവാദം നടത്തിയ ആളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി. ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇരുപത്തിയഞ്ചോളം തലയോട്ടികള്‍ കണ്ടെത്തി. നോര്‍ത്ത് കര്‍ണ്ണാടക, ബാഡിദി ജില്ലയിലെ ജോഗന്‍ഹള്ളിയിലെ ബെല്‍റാം (50) ആണ് പിടിയിലായത്.ജോഹന്‍ഹള്ളിയിലെ ഒറ്റപ്പെട്ട സ്ഥലത്തെ തോട്ടത്തിനടുത്താണ് ഇയാളുടെ വീട്. മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തി വരുന്ന ഇയാള്‍ക്ക് നാട്ടുകാരുമായി അടുത്ത ബന്ധമൊന്നും ഇല്ലെന്നു പറയുന്നു. അതു കൊണ്ടു തന്നെ ഇയാളുടെ വീട്ടില്‍നടക്കുന്ന കാര്യങ്ങളെ കുറിച്ച് നാട്ടുകാര്‍ക്ക് …

അഡ്യനടുക്ക ബാങ്ക് കവര്‍ച്ച: 3 പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ബായാര്‍, കാസര്‍കോട് സ്വദേശികളും

പുത്തൂര്‍: കര്‍ണ്ണാടക ബാങ്കിന്റെ അഡ്യനടുക്ക ബ്രാഞ്ച് കൊള്ളയടിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കൊള്ള സംഘത്തിന്റെ തലവന്‍ സുള്ള്യ കൊയിലയിലെ റഫീഖ്, എന്ന ഗൂഡിനബളി റഫീഖ്, കാസര്‍കോട് ചൗക്കിയിലെ കലന്തര്‍, പൈവളിഗെ ബായാറിലെ ദയാനന്ദ എന്നിവരെയാണ് വിട്ള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. റഫീഖ് നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ്. കലന്തര്‍ക്കെതിരെ കണ്ണൂര്‍, പുത്തൂര്‍, സംപ്യ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ കളവ് കേസ് പ്രതിയാണ്. ബായാറിലെ ദയാനന്ദന്‍ കവര്‍ച്ച സംഘത്തിനെ സഹായിക്കുന്നതിനും കൂടെ കൂടിയ …

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; എട്ട് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം കുറ്റിപ്പുറം പാഴൂര്‍ സ്വദേശികളായ കളത്തില്‍വെട്ടത്തില്‍ റാഫിയുടെയും റഹീലയുടെയും മകള്‍ റിഷ ഫാത്തിമ ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു.

അധികൃതര്‍ കാണുമോ ഈ ദുരിത കാഴ്ച? ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കു ക്ഷാമം; രോഗികള്‍ ദുരിതത്തില്‍

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷം. ചികിത്സ തേടിയെത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള രോഗികള്‍ ദുരിതത്തില്‍. നിലവില്‍ ജനറല്‍ ആശുപത്രിയില്‍ 18 ഡോക്ടര്‍മാരുടെ ഒഴിവാണുള്ളത്. ഈ തസ്തികകളിലേക്ക് പലതവണ നിയമനം നടത്തിയിട്ടും ഡോക്ടര്‍മാര്‍ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് പറയുന്നു. ജനറല്‍ ഒ.പി.യില്‍ ചികിത്സയിലെത്തുന്നവരാണ് ഡോക്ടര്‍മാരുടെ ക്ഷാമം മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ഇത് പരിഹരിക്കുന്നതിന് സ്പെഷ്യലിസ്റ്റു ഡോക്ടര്‍മാരുടെ സേവനമാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്കും ഇവിടെ ക്ഷാമമാണെന്ന് …

ഇലക്ടറല്‍ ബോണ്ട്: എസ്ബിഐയ്ക്ക് തിരിച്ചടി, ഹര്‍ജി തള്ളി സുപ്രീം കോടതി; നാളെത്തന്നെ വിവരം കൈമാറണം

ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐക്ക് തിരിച്ചടി. തിരഞ്ഞെടുപ്പു കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജൂണ്‍ 30 വരെ സാവകാശം നല്‍കാനാവില്ലെന്ന് അറിയിച്ച സുപ്രീം കോടതി വിവരങ്ങള്‍ നാളെ കൈമാറണമെന്നും ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ 15ന് പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും പരമോന്നത കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് …

തൃക്കണ്ണാട് നിയന്ത്രണം വിട്ട ലോറി ബലി പന്തലിലേക്ക് പാഞ്ഞു കയറി; ഒരാള്‍ക്ക് പരിക്ക്

കാസര്‍കോട്: നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് കടപ്പുറത്തേക്ക് പാഞ്ഞുകയറി ബലി പന്തല്‍ തകര്‍ത്തു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. ഓട്ടോ ഡ്രൈവര്‍ മലാംകുന്ന് സ്വദേശി ശ്രീപതി, യാത്രക്കാരി, കോട്ടിക്കുളം സ്വദേശി മണി എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റ മൂപേരെയും ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ സ്ത്രീയെ മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രത്തിന് മുന്നിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും കാസര്‍കോട്ടേക്ക് പോകുകയായിരുന്ന ലോറി പെട്ടെന്ന് നിയന്ത്രണം …

പൂട്ടിയ വീട്ടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം; സമീപവാസികള്‍ വാതില്‍ തുറന്നപ്പോള്‍ അഴുകിയ മൃതദേഹം

പൂട്ടിയിട്ട വീട്ടില്‍ ആശുപത്രി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദേര്‍ലകട്ട സ്വകാര്യ ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന കിരണ്‍ കുമാര്‍ (48) ആണ് മരിച്ചത്. കര്‍ണാടക കുമ്പള കുജുമഗഡ്ഡെക്ക് സമീപത്തെ വീട്ടിലാണ് വീടിനുള്ളില്‍ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു. ഞായറാഴ്ച വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് പരിസരവാസികള്‍ വാതില്‍ തുറന്ന് നോക്കിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഉള്ളാള്‍ പൊലീസില്‍ വിവരമറിയിച്ചു. മാര്‍ച്ച് ഏഴിന് വീട്ടില്‍ കയറിയ …

രാത്രിയില്‍ വനത്തിനടുത്തെ റോഡില്‍ കണ്ട യുവാവിനെ ആക്രമിച്ചു; പിക്കപ്പിലെത്തിയ 3 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഇരിയണ്ണി ഫോറസ്റ്റിന് സമീപത്തെ സ്റ്റേറ്റ് ഹൈവേയില്‍ ബൈക്ക് നിര്‍ത്തി നില്‍ക്കുകയായിരുന്ന യുവാവിനെ അശ്ലീല ഭാഷയില്‍ ചീത്ത വിളിച്ച് ഹെല്‍മെറ്റ് കൊണ്ട് മുഖത്തടിച്ചതായി പരാതി. കുറ്റിക്കോല്‍, ബേത്തൂര്‍പാറ, കാവിന്റടിയിലെ ജിതേഷി (22)ന്റെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു, മുളിയാര്‍, കുണിയേരിയിലെ രാകേഷ്, മുളിയാര്‍, തീയ്യടുക്കത്തെ സനല്‍, മുളിയാറിലെ ഗോപൂട്ടന്‍ എന്നിവര്‍ക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. ഈ മാസം എട്ടിന് രാത്രി 10.15 മണിക്കാണ് സംഭവം. കാസര്‍കോട്ടേക്ക് പോകുന്നതിനിടയില്‍ ഇരിയണ്ണിയില്‍ ബൈക്ക് നിര്‍ത്തിയതായിരുന്നു. ഇതിനിടയില്‍ പിക്കപ്പില്‍ എത്തിയ മൂന്നംഗ …

മഞ്ചേശ്വരത്തെ ആള്‍ക്കൂട്ടക്കൊല; രണ്ട് പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നു

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത ആള്‍ക്കൂട്ടക്കൊലക്കേസിലെ രണ്ട് പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നു. ഒളിവില്‍ പോയ ആറു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണ് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചത്. ഇവരുടെ പാസ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തി നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടി ആരംഭിച്ചു. കഞ്ചാവ് ലഹരിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ബന്ധുവായ അബ്ദുല്‍ റഷീദിനൊപ്പം പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ വിട്ടയച്ച മായിപ്പദവ് മദക്കളയിലെ മൊയ്തീന്‍ ആരിഫിനെ തൂമിനാട്ടെ മൈതാനത്തിലെത്തിച്ച് സംഘം ചേര്‍ന്നു മര്‍ദ്ദിക്കുകയും പിറ്റേ ദിവസം ആശുപത്രിയില്‍ മരണം …

കുടുംബം സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചു; രണ്ടു പേര്‍ക്ക് ഗുരുതരം

പുത്തൂര്‍: കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.പൈവളിഗെ, സുര്‍ള്ളിമൂല സ്വദേശികളായ കൃഷ്ണപ്പ നായിക് (60) ഭാര്യ ഗുലാബി (55), രോഹിണി (32), മകള്‍ ധന്യ (രണ്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ കൃഷ്ണപ്പ നായകിന്റെയും ഭാര്യയുടെയും പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച വൈകീട്ട് പുത്തൂര്‍ മറീന്‍ കാംപ്കോ ചോക്ലേറ്റ് ഫാക്ടറിക്ക് സമീപത്താണ് അപകടം.

മദ്യഷോപ്പിലെ കവര്‍ച്ചാശ്രമം; മുഖം മൂടിയിട്ടെത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍

കാസര്‍കോട്: നഗരത്തിലെ ഐ.സി ഭണ്ഡാരി റോഡിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റില്‍ കവര്‍ച്ചക്ക് ശ്രമം നടത്തിയ ഒരാള്‍ പിടിയില്‍. ഉമൈര്‍ (21) എന്ന ആളാണ് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഈ മാസം ആറിനു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം പുലര്‍ച്ചെയെത്തിയ മൂന്നംഗ സംഘമാണ് കവര്‍ച്ചക്ക് ശ്രമിച്ചത്. സംഘത്തിന്റെ ദൃശ്യങ്ങള്‍ സ്ഥലത്തെ സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയിരുന്നു. ഇതാണ് കവര്‍ച്ചക്കാരെ തിരിച്ചറിയാന്‍ സഹായിച്ചത്. കൂട്ടാളികളായ രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

അംഗന്‍വാടിയില്‍ പഠിക്കുമ്പോള്‍ പീഡനം; മേല്‍പ്പറമ്പില്‍ നാലു പോക്സോ കേസ്

കാസര്‍കോട്: അംഗന്‍വാടിയില്‍ പഠിക്കുന്ന കാലത്ത് പീഡിപ്പിച്ചുവെന്ന പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് നാലു പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പന്ത്രണ്ടും പതിമൂന്നും വയസ്സള്ള പെണ്‍കുട്ടികളാണ് പരാതിക്കാരികള്‍. ഇരുവരും പഠിക്കുന്ന സ്ഥാപനത്തില്‍ അടുത്തിടെ നടന്ന കൗണ്‍സിലിംഗിലാണ് സംഭവം പുറത്തറിഞ്ഞത്. പരാതിക്കാരികളില്‍ ഒരാളെ മാതാവിന്റെ രണ്ടാനച്ഛനും അയല്‍വാസികളുമാണ് പീഡിപ്പിച്ചതെന്നു പരാതിയില്‍ പറയുന്നു. മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

കര്‍ണ്ണാടകയില്‍ ഏറ്റവും വലിയ കഞ്ചാവ് വേട്ട;1596 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍,പിന്നില്‍ വമ്പന്‍ സ്രാവുകള്‍

ബംഗളൂരു: കര്‍ണ്ണാടക സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരേ സംഭവത്തില്‍ 1596 കിലോ കഞ്ചാവ് പിടികൂടി. രണ്ടു പേര്‍ അറസ്റ്റില്‍. പിടിയിലായ കഞ്ചാവിന് കോടിക്കണക്കിന് രൂപ വില മതിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആന്ധ്രാപ്രദേശില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് ലോറിയില്‍ കത്തുകയായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്ലും ബീഥര്‍ പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് കഞ്ചാവ് പിടികൂടിയത്. ഔറാദിന് സമീപത്തെ വനമാരഹള്ളി ചെക്ക് പോസ്റ്റില്‍ ലോറി തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ലോറി ഡ്രൈവറും ക്ലീനറും അറസ്റ്റിലായി. കടത്തിന് …

ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ് ബിന്നില്‍ തള്ളി; മകനെ ഇന്ത്യയിലെ വീട്ടിലെത്തിച്ച് യുവാവ്

ഓസ്ട്രേലിയയില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനിയായ യുവതിയെ കൊന്ന് വേസ്റ്റ് ബിന്നില്‍ തള്ളി. കൊലയ്ക്ക് ശേഷം ഇവരുടെ ഏക മകനെ ഹൈദരാബാദിലെ വീട്ടിലെത്തിച്ചു. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിനിയായ ചൈതന്യ മദഗനി(36)യെയാണ് ഭര്‍ത്താവായ അശോക് രാജ് വരിക്കുപ്പല കൊലപ്പെടുത്തിയത്.വിക്ടോറിയയിലെ ഗീലോംഗിന് പടിഞ്ഞാറ് ബക്ലിയിലെ വിജനമായ റോഡിന്റെ അരികിലുള്ള ചൈതന്യ മദഗനി എന്ന ശ്വേതയുടെ മൃതദേഹം ശനിയാഴ്ചയാണ് കണ്ടെത്തിയത്. ഭര്‍ത്താവിനും മൂന്നുവയസ്സുള്ള മകനുമൊപ്പം മെല്‍ബണിലായിരുന്നു ശ്വേത താമസിച്ചിരുന്നത്. യുവതിയെ വീട്ടില്‍ വച്ച് കൊലപ്പെടുത്തി മൃതദേഹം 82 കിലോമീറ്റര്‍ …

സ്നേഹവും സമത്വവും നിലനിൽക്കണമെങ്കിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരണം; ഇത്തവണ ദക്ഷിണേന്ത്യ ഇന്ത്യയുടെ ഭാവി നിർണയിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

കാസർകോട്: സ്നേഹവും സമത്വവും നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കാസർകോട് പാർലിമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കാഞ്ഞങ്ങാട് നൂർ മഹൽ ഗ്രൗണ്ടിൽ നടന്ന പാർലിമെന്റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും സമത്വവും നിലനിർത്തുക എന്നതാണ് നമ്മുടെ സംസ്കാരം. വ്യത്യസ്ഥതകൾ നിറഞ്ഞ ഇന്ത്യയിൽ വോട്ടിന് വേണ്ടി ഭരണാധികാരികൾ ജനങ്ങളുടെ …

രക്ഷാപ്രവര്‍ത്തനം വിഫലമായി; ഡല്‍ഹിയില്‍ കുഴല്‍ കിണറില്‍ വീണ ആള്‍ മരിച്ചു; അപകടത്തില്‍ ദുരൂഹത

ഡല്‍ഹിയില്‍ കുഴല്‍ കിണറില്‍ വീണയാള്‍ ആളുടെ ജീവന്‍ രക്ഷിക്കാനായില്ല. 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. കുഴല്‍ കിണറില്‍ വീണയാളെ മരിച്ച നിലയിലാണ് പുറത്തെടുത്തത്. 30 വയസ് പ്രായമുള്ള യുവാവ് ആണ് മരിച്ചതെന്നും ഇയാള്‍ എങ്ങനെയാണ് കുഴല്‍ കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്നും ദൂരൂഹത സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുമെന്നും ഡല്‍ഹി മന്ത്രി അതിഷി മര്‍ലെന പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡല്‍ഹിയില്‍ തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ 48 മണിക്കൂറിനുള്ളില്‍ സീല്‍ ചെയ്യാന്‍ …

കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ എസ്‌ഐ മുങ്ങി മരിച്ചു

മലപ്പുറം: പുലാമന്തോള്‍ കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ എസ്‌ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്‌ഐയും തൃശൂര്‍ മാള സ്വദേശിയുമായ കെഎസ് സുബിഷ്‌മോന്‍ ആണ് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.