ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ് ബിന്നില്‍ തള്ളി; മകനെ ഇന്ത്യയിലെ വീട്ടിലെത്തിച്ച് യുവാവ്

ഓസ്ട്രേലിയയില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനിയായ യുവതിയെ കൊന്ന് വേസ്റ്റ് ബിന്നില്‍ തള്ളി. കൊലയ്ക്ക് ശേഷം ഇവരുടെ ഏക മകനെ ഹൈദരാബാദിലെ വീട്ടിലെത്തിച്ചു. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിനിയായ ചൈതന്യ മദഗനി(36)യെയാണ് ഭര്‍ത്താവായ അശോക് രാജ് വരിക്കുപ്പല കൊലപ്പെടുത്തിയത്.
വിക്ടോറിയയിലെ ഗീലോംഗിന് പടിഞ്ഞാറ് ബക്ലിയിലെ വിജനമായ റോഡിന്റെ അരികിലുള്ള ചൈതന്യ മദഗനി എന്ന ശ്വേതയുടെ മൃതദേഹം ശനിയാഴ്ചയാണ് കണ്ടെത്തിയത്. ഭര്‍ത്താവിനും മൂന്നുവയസ്സുള്ള മകനുമൊപ്പം മെല്‍ബണിലായിരുന്നു ശ്വേത താമസിച്ചിരുന്നത്. യുവതിയെ വീട്ടില്‍ വച്ച് കൊലപ്പെടുത്തി മൃതദേഹം 82 കിലോമീറ്റര്‍ അകലെയുള്ള ചവറ്റുകുട്ടയില്‍ തള്ളുകയായിരുന്നുവെന്നാണ് അവര്‍ സംശയിക്കുന്നത്. കൊലയ്ക്ക് ശേഷം ഇവരുടെ മകനുമായി അശോക് രാജ് ഇന്ത്യയിലേക്ക് മുങ്ങി.
കൊലയ്ക്ക് ശേഷം ഭാര്യയുടെ മാതാപിതാക്കളെ അശോക് തന്നെയാണ് വിവരം അറിയിച്ചത്.
തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ചൈതന്യയുടെ മൃതദേഹം ലഭിക്കുകയായിരുന്നു
മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page