ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം കുറ്റിപ്പുറം പാഴൂര്‍ സ്വദേശികളായ കളത്തില്‍വെട്ടത്തില്‍ റാഫിയുടെയും റഹീലയുടെയും മകള്‍ റിഷ ഫാത്തിമ ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു.
