കര്‍ണ്ണാടകയില്‍ ഏറ്റവും വലിയ കഞ്ചാവ് വേട്ട;1596 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍,പിന്നില്‍ വമ്പന്‍ സ്രാവുകള്‍

ബംഗളൂരു: കര്‍ണ്ണാടക സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരേ സംഭവത്തില്‍ 1596 കിലോ കഞ്ചാവ് പിടികൂടി. രണ്ടു പേര്‍ അറസ്റ്റില്‍. പിടിയിലായ കഞ്ചാവിന് കോടിക്കണക്കിന് രൂപ വില മതിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആന്ധ്രാപ്രദേശില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് ലോറിയില്‍ കത്തുകയായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്ലും ബീഥര്‍ പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് കഞ്ചാവ് പിടികൂടിയത്. ഔറാദിന് സമീപത്തെ വനമാരഹള്ളി ചെക്ക് പോസ്റ്റില്‍ ലോറി തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ലോറി ഡ്രൈവറും ക്ലീനറും അറസ്റ്റിലായി. കടത്തിന് പിന്നിന്‍ വന്‍ വിതരണ ശൃംഖലകളുള്ള കൊമ്പന്‍ സ്രാവുകളാണെന്ന് സംശയിക്കുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഏകദേശം 15.50 കോടി രൂപയോളം വിലമതിക്കുന്നതാണ് ഈ പിടിച്ചെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page