കാസര്‍കോട്: ഇരിയണ്ണി ഫോറസ്റ്റിന് സമീപത്തെ സ്റ്റേറ്റ് ഹൈവേയില്‍ ബൈക്ക് നിര്‍ത്തി നില്‍ക്കുകയായിരുന്ന യുവാവിനെ അശ്ലീല ഭാഷയില്‍ ചീത്ത വിളിച്ച് ഹെല്‍മെറ്റ് കൊണ്ട് മുഖത്തടിച്ചതായി പരാതി. കുറ്റിക്കോല്‍, ബേത്തൂര്‍പാറ, കാവിന്റടിയിലെ ജിതേഷി (22)ന്റെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു, മുളിയാര്‍, കുണിയേരിയിലെ രാകേഷ്, മുളിയാര്‍, തീയ്യടുക്കത്തെ സനല്‍, മുളിയാറിലെ ഗോപൂട്ടന് എന്നിവര്‍ക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. ഈ മാസം എട്ടിന് രാത്രി 10.15 മണിക്കാണ് സംഭവം. കാസര്‍കോട്ടേക്ക് പോകുന്നതിനിടയില്‍ ഇരിയണ്ണിയില്‍ ബൈക്ക് നിര്‍ത്തിയതായിരുന്നു. ഇതിനിടയില്‍ പിക്കപ്പില്‍ എത്തിയ മൂന്നംഗ സംഘം ചോദ്യം ചെയ്യുകയും അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/knife-attack-fight.jpeg)