മദ്യഷോപ്പിലെ കവര്‍ച്ചാശ്രമം; മുഖം മൂടിയിട്ടെത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍

കാസര്‍കോട്: നഗരത്തിലെ ഐ.സി ഭണ്ഡാരി റോഡിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റില്‍ കവര്‍ച്ചക്ക് ശ്രമം നടത്തിയ ഒരാള്‍ പിടിയില്‍. ഉമൈര്‍ (21) എന്ന ആളാണ് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഈ മാസം ആറിനു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം പുലര്‍ച്ചെയെത്തിയ മൂന്നംഗ സംഘമാണ് കവര്‍ച്ചക്ക് ശ്രമിച്ചത്. സംഘത്തിന്റെ ദൃശ്യങ്ങള്‍ സ്ഥലത്തെ സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയിരുന്നു. ഇതാണ് കവര്‍ച്ചക്കാരെ തിരിച്ചറിയാന്‍ സഹായിച്ചത്. കൂട്ടാളികളായ രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page