സ്നേഹവും സമത്വവും നിലനിൽക്കണമെങ്കിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരണം; ഇത്തവണ ദക്ഷിണേന്ത്യ ഇന്ത്യയുടെ ഭാവി നിർണയിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

കാസർകോട്: സ്നേഹവും സമത്വവും നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കാസർകോട് പാർലിമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കാഞ്ഞങ്ങാട് നൂർ മഹൽ ഗ്രൗണ്ടിൽ നടന്ന പാർലിമെന്റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും സമത്വവും നിലനിർത്തുക എന്നതാണ് നമ്മുടെ സംസ്കാരം. വ്യത്യസ്ഥതകൾ നിറഞ്ഞ ഇന്ത്യയിൽ വോട്ടിന് വേണ്ടി ഭരണാധികാരികൾ ജനങ്ങളുടെ മനസ്സിൽ ഭിന്നത നിറച്ച് ലാഭം കൊയ്യുകയാണ്. . ഇത്തവണ ഉത്തരേന്ത്യ അല്ല ദക്ഷിണേന്ത്യയാണ് ഇന്ത്യയുടെ ഭാവി നിർണയിക്കുക. ഇത് രാജ്യത്തെ നിലനിർത്താനുള്ള തിരഞ്ഞെടുപ്പാണെന്നും കേരളത്തിൽ അതിനായി യു.ഡി.എഫിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. എ.ഐ. സിസി ജനറൽ സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, എം.എൽ എ മാരായ എൻഎ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ, പി കെ ഫൈസൽ, എ ഗോവിന്ദൻ നായർ, എ അബ്ദുൽ റഹിമാൻ, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഅദുല്ല, പ്രൊഫ. അജയ് കുമാർ കോടോത്ത്, മുൻ എം.എൽ.എ കെ.പി കുഞ്ഞിക്കണ്ണൻ, കെ.പി സിസി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, വൺ ഫോർ അബ്ദുൾ റഹ്മാൻ,
ബാലകൃഷ്ണൻ പെരിയ, കെ നീലകണ്ഠൻ, എം ഹസൈനാർ, ഹക്കീം കുന്നിൽ തുടങ്ങിയവർ സംസാരിച്ചു.
ഗാന്ധിയൻ കമ്മ്യൂണിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കെ മാധവന്റെ മകൻ അജയ കുമാർ കോടോത്ത് ഉൾപ്പെടെ നിരവധി ആളുകൾ കോൺഗ്രസിലും മുസ്ലീം ലീഗിലും അംഗത്വമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page