പുത്തൂര്‍: കര്‍ണ്ണാടക ബാങ്കിന്റെ അഡ്യനടുക്ക ബ്രാഞ്ച് കൊള്ളയടിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കൊള്ള സംഘത്തിന്റെ തലവന്‍ സുള്ള്യ കൊയിലയിലെ റഫീഖ്, എന്ന ഗൂഡിനബളി റഫീഖ്, കാസര്‍കോട് ചൗക്കിയിലെ കലന്തര്‍, പൈവളിഗെ ബായാറിലെ ദയാനന്ദ എന്നിവരെയാണ് വിട്ള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. റഫീഖ് നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ്. കലന്തര്‍ക്കെതിരെ കണ്ണൂര്‍, പുത്തൂര്‍, സംപ്യ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ കളവ് കേസ് പ്രതിയാണ്. ബായാറിലെ ദയാനന്ദന്‍ കവര്‍ച്ച സംഘത്തിനെ സഹായിക്കുന്നതിനും കൂടെ കൂടിയ ഗ്യാസ് വെല്‍ഡറാണ്. കഴിഞ്ഞ മാസം ഏഴിന് രാത്രിയിലാണ് അഡ്യനടുക്ക ബാങ്ക് കൊള്ളയടിക്കപ്പെട്ടത്. കാസര്‍കോട് രജിസ്ട്രേഷനിലുള്ള കാര്‍ കേന്ദ്രീകരീച്ച് നടത്തിയ അന്വേഷണത്തിലാണ് കൊള്ളക്കാരെ തിരിച്ചറിഞ്ഞത്.