ഭജനമന്ദിരത്തില്‍ കവര്‍ച്ച; ഒരാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി, രക്ഷപ്പെട്ടയാളെ തെരയുന്നു

കാസര്‍കോട്: രാത്രിയില്‍ ഭജനമന്ദിരത്തിലെ ഭണ്ഡാരം കവര്‍ച്ച ചെയ്യാനെത്തിയ സംഘത്തെ നാട്ടുകാര്‍ വളഞ്ഞു. ഒരാളെ പിടികൂടി പൊലീസിന് കൈമാറി. മറ്റൊരാളെ തെരയുന്നു. സംഭവത്തില്‍ ആദൂര്‍ പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി അഡൂര്‍ ഭജനമന്ദിരത്തിലാണ് സംഭവം. രാത്രി ഒന്‍പതര മണിയോടെ ഭജനമന്ദിരത്തില്‍ നിന്നു അസാധാരണ ശബ്ദം കേട്ട് പരിസരവാസികളെത്തിയപ്പോഴാണ് രണ്ടുപേര്‍ ചേര്‍ന്ന് ഭണ്ഡാരം തകര്‍ക്കുന്നത് കണ്ടത്. കൂടുതല്‍ ആള്‍ക്കാരെ വിളിച്ചു വരുത്തി കവര്‍ച്ച സംഘത്തെ വളഞ്ഞു. ഇതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പാണ്ടിയിലെ സുരേഷിനെ കയ്യോടെ പിടികൂടി. കൂടെ ഉണ്ടായിരുന്ന വിജേഷ് എന്നയാളാണ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സുരേഷിനെ അറസ്റ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page