ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐ ഡി; മൂന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്കു സസ്‌പെന്‍ഷന്‍

കോഴിക്കോട്: വോട്ടര്‍ ഐ ഡി കാര്‍ഡ് ഒരാള്‍ക്ക് ഒന്നല്ലേ ആകാവൂ? അങ്ങനെയാണ് പൊതു വിശ്വാസം.എന്നാല്‍ ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് ഐ ഡി കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് ചുമതലക്കാരായ ജീവനക്കാര്‍ ഏര്‍പ്പാടാക്കിക്കൊടുത്തു. ജീവനക്കാരുടെ ചുറുചുറുക്ക് കണ്ടുപിടിച്ച ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ മൂന്നു ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. രണ്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ഒരു ബൂത്ത് ലവല്‍ ഓഫീസര്‍ എന്നിവരെ സസ്‌പെന്റ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കളക്ടറോടു അദ്ദേഹം നിര്‍ദ്ദേശിച്ചത്.

പൊലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം: പൊലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പന്തല്ലൂര്‍ കടമ്പോട്ടെ മൊയ്തീന്‍കുട്ടി (36)യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്.ഉത്സവത്തിനിടെയുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ടാണ് മൊയ്തീന്‍ കുട്ടിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചതെന്നു പറയുന്നു.കസ്റ്റഡിയിലിരിക്കെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്നു ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ മര്‍ദ്ദിച്ചിട്ടേ ഇല്ലെന്നു പൊലീസ് പറഞ്ഞു.

വായ്പാ പരിധി: സുപ്രീംകോടതി ഇടപെടല്‍ കേരളത്തിന് താല്‍ക്കാലികാശ്വാസമായി; 5000 കോടി രൂപ നല്‍കാന്‍ തയ്യാര്‍: കേന്ദ്രം

ന്യൂഡല്‍ഹി: വായ്പാ പരിധിയില്‍ സുപ്രീംകോടതി ഇടപെടല്‍ കേരളത്തിനു താല്ക്കാലികാശ്വാസമായി.കേരളത്തിനു പ്രത്യേക പരിഗണന നല്‍കാനും ഒറ്റത്തവണ സാമ്പത്തിക രക്ഷാ പാക്കേജ് അനുവദിക്കാനും സുപ്രീംകോടതി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. 5000 കോടി രൂപ ഏപ്രില്‍ ഒന്നിനു നല്‍കാമെന്നു കേന്ദ്രം കോടതിയെ അറിയിച്ചു. കടമെടുപ്പു പരിധിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത് കേരളത്തിന്റെ ഹര്‍ജി പിന്‍വലിച്ചാലേ അര്‍ഹമായ സഹായം നല്‍കൂ എന്നായിരുന്നു കേന്ദ്ര നിലപാട്. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് 32,432 കോടി രൂപ കടമെടുക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ ഹര്‍ജി …

പൗരത്വനിയമഭേദഗതി: ഇനി നിയമയുദ്ധം: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്; ലീഗ് ഹര്‍ജി നല്‍കി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം നിയമയുദ്ധത്തിനു തയ്യാറെടുക്കുന്നു. ഔദ്യോഗിക വിജ്ഞാപനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കമാരംഭിച്ചു. നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു മുസ്ലീംലീഗ് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി മെന്‍ഷന്‍ ചെയ്യണോ, പുതിയ ഹര്‍ജി സമര്‍പ്പിക്കണമോ എന്നതിനെകുറിച്ചും സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിക്കഴിഞ്ഞു. മുസ്ലീംലീഗ് നേരത്തേ ഇതു സംബന്ധിച്ചു നല്‍കിയ ഹര്‍ജി കോടതി പരിഗണനയിലാണ്. നിയമത്തിലെ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പാര്‍ട്ടി …

ഹരിയാനയില്‍ ബി ജെ പി- ജന്‍നായക് ജനതാപാര്‍ട്ടി സഖ്യമന്ത്രിസഭ രാജിവച്ചു

ന്യൂഡല്‍ഹി: ഹരിയാനയിലെ ബി ജെ പി- ജന്‍നായക് ജനതാപാര്‍ട്ടി സഖ്യമന്ത്രിസഭ രാജിവച്ചു. ലോക്‌സഭാ സീറ്റ് സംബന്ധിച്ച് ഈ പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണ് രാജിയില്‍ കലാശിച്ചതെന്നു പറയുന്നു. 90 അംഗ ഹരിയാന നിയമസഭയില്‍ ബി ജെ പിക്കു 40 അംഗങ്ങളാണുള്ളത്. അതേസമയം കക്ഷിരഹിത എം എല്‍ എ മാരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പി ശ്രമമാരംഭിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭൂരിപക്ഷത്തിനു ജനനായക് ജനതാ പാര്‍ട്ടി …

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധിച്ചവര്‍ക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും കേസ്

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിന്റെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചതിനു പിന്നാലെ തിരുവനന്തപുരത്തും കോഴിക്കോട്ടും നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, യൂത്ത് കോണ്‍ഗ്രസ്, എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.തിരുവനന്തപുരം രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ 124 പേര്‍ക്കെതിരെ മ്യൂസിയം പൊലീസാണ് കേസെടുത്തത്. കോഴിക്കോട്ട് ഫ്രറ്റേണിറ്റി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. 40 യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ട്രയിന്‍ തടഞ്ഞതിന് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും കേസെടുത്തു.

കേരളത്തില്‍ ഇനി ദിവസവും കോടിപതികള്‍

തിരുവനന്തപുരം: എല്ലാം ശരിയാവുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വെളിപ്പെടുത്തിയപ്പോള്‍ ചിലര്‍ക്കതു തമാശയായിരുന്നു. റംസാന്‍ കഴിഞ്ഞാലുടന്‍ സംസ്ഥാനത്തു ദിവസവും കോടീശ്വരന്മാരെ സൃഷ്ടിക്കാനുള്ള വിപുല പദ്ധതിയുമായി കേരള ലോട്ടറി രംഗത്തെത്തിക്കഴിഞ്ഞു. സംസ്ഥാനത്തിപ്പോള്‍ ദിവസവും നറുക്കെടുപ്പു നടക്കുന്ന ലോട്ടറികളുടെ സമ്മാനത്തുക ഒരു കോടി രൂപയാക്കി ഉയര്‍ത്താനുള്ള നീക്കമാണ് ലോട്ടറി വകുപ്പ് ആരംഭിച്ചിട്ടുള്ളത് ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് അവര്‍ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചു കഴിഞ്ഞു.തീരുമാനം റംസാനു ശേഷമുണ്ടാവും. ലോട്ടറി വകുപ്പിന്റെ ദീര്‍ഘവീക്ഷണം ഓരോ കോടീശ്വരന്മാരെ ഓരോ ദിവസവും സംസ്ഥാനത്തിനു സംഭാവന …

85,000 കോടി രൂപയുടെ റയില്‍വേ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ഉദ്ഘാടനം ചെയ്തതില്‍ 10 വന്ദേഭാരത് എക്‌സ്പ്രസുകളും

അഹമ്മദാബാദ് : 85000 കോടി രൂപയുടെ വിവിധ റെയില്‍വെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്നു രാവിലെ രാജ്യത്തിനു സമര്‍പ്പിച്ചു. പുതുതായി സര്‍വ്വീസ് ആരംഭിക്കുന്ന 10 വന്ദേ ഭാരത് എക്‌സ്പ്രസ്സുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരതുള്‍പ്പെടെ നാലും വന്ദേഭാരത് ട്രെയിനുകളുടെ ദീര്‍ഘിപ്പിച്ച സര്‍വ്വീസുകള്‍ക്കും ഫ്‌ളാഗ് ഓഫ് ചെയ്തു. അലഹബാദില്‍ റയില്‍വെ വര്‍ക്ക്‌ഷോപ്പ്, ലോക്കോ ഷെഡ്, പിറ്റിലൈന്‍സ്, കോച്ചിംഗ് ഡിപ്പോ, ഫല്‍ത്താന്‍-ബാരമട്ടി പുതിയ ലൈന്‍, ഇലക്ട്രിക് ട്രാക്ഷന്‍ സിസ്റ്റം ആധുനിക വല്‍ക്കരണം എന്നിവയ്ക്കു …

ആയിരങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം

കാനത്തൂര്‍: കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവസ്ഥാനം താനത്തിങ്കാല്‍ ശ്രീ വയനാട്ടു കുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാത്രി കെട്ടിയാടിയ കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം ആയിരക്കണക്കിന് ഭക്തര്‍ക്കു അനുഗ്രഹം ചൊരിഞ്ഞു. തുടര്‍ന്ന് വയനാട്ട് കുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടവും വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും നടന്നു.ചൊവ്വാഴ്ച രാവിലെ കോരച്ചന്‍ തെയ്യം, കണ്ടനാര്‍ കേളന്‍ തെയ്യങ്ങള്‍ അരങ്ങിലെത്തി. ഉച്ച കഴിഞ്ഞ് രണ്ടിന് വയനാട്ടുകുലവന്‍ തെയ്യംഅരങ്ങിലെത്തും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി. രാത്രി 10ന് മറ പിളര്‍ക്കലോടെ തെയ്യംകെട്ടിന് പരിസമാപ്തിയാകും.

ഉളിയത്തടുക്കയ്ക്ക് പിന്നാലെ നെല്ലിക്കുന്നിലും പള്ളികളില്‍ കവര്‍ച്ചാശ്രമം

കാസര്‍കോട്: ഉളിയത്തടുക്ക ടൗണിലെ പള്ളിയിലടക്കം കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ മോഷണക്കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കെ നെല്ലിക്കുന്നില്‍ രണ്ട് പള്ളികളില്‍ കവര്‍ച്ചാശ്രമം. നെല്ലിക്കുന്ന് നൂര്‍ മസ്ജിദ്, ബീച്ച് പള്ളി എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി കവര്‍ച്ചാ ശ്രമം നടന്നത്. ഇരുസ്ഥലങ്ങളിലും കവര്‍ച്ചക്കാരുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.ഞായറാഴ്ച രാത്രി ഉളിയത്തടുക്കയിലെ ഭണ്ഡാരപ്പെട്ടി തുറന്ന് പണം കവര്‍ന്നിരുന്നു. അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. പള്ളി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജാബിറിന്റെ ഉടമസ്ഥതയിലുള്ള അനാദിക്കടയിലും മോഷണം നടന്നു. നേര്‍ച്ചപ്പെട്ടിയില്‍ ഉണ്ടായിരുന്ന 3000 രൂപയും …

കൊവ്വല്‍ സ്റ്റോറില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : കൊവ്വല്‍ സ്റ്റോറില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊവ്വല്‍ സ്റ്റോര്‍ ബുഷ്‌റ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ശിശുപാല്‍ (63) ആണ് മരിച്ചത്. കൊവ്വല്‍ സ്റ്റോറിലെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി കൊവ്വല്‍ പള്ളിയിലാണ് താമസം. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.

പ്രണയ പ്രശ്നം: ഉത്സവപ്പറമ്പില്‍ യുവാവിന് കുത്തേറ്റു; 4 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

പാലക്കുന്ന്: കഴിഞ്ഞ ദിവസം നടന്ന ഭരണി മഹോത്സവം കാണാനെത്തിയ യുവാവിന് കുത്തേറ്റു. പള്ളിക്കര, മഠത്തിലെ അഖിലിനാണ് കുത്തേറ്റത്. ആള്‍ക്കൂട്ടത്തില്‍ വെച്ചായിരുന്നു അക്രമം. പരിക്കേറ്റ അഖില്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാള്‍ നല്‍കിയ പരാതിയിന്മേല്‍ അശ്വിന്‍, അഭിനവ് തുടങ്ങി നാലുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

അഡ്യനടുക്ക ബാങ്ക് കൊള്ള: കാസര്‍കോട് സ്വദേശികളായ രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു; അന്വേഷണം തുടരുന്നു

പുത്തൂര്‍: കര്‍ണ്ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖയില്‍ നിന്നു സ്വര്‍ണവും പണവും കൊള്ളയടിച്ച കേസിലെ രണ്ടു പ്രതികളെ ക്കൂടി തിരിച്ചറിഞ്ഞു. ഷാഫി, വിജേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇരുവരും കാസര്‍കോട് സ്വദേശികളാണെന്ന് പൊലീസ് സൂചിപ്പിച്ചു.കേസിലെ മുഖ്യപ്രതികളായ കര്‍ണ്ണാടക, സുള്ള്യ, കൊയിലയിലെ റഫീഖ് എന്ന ഗൂഡിനബളി റഫീഖ്, കാസര്‍കോട്, ചൗക്കിയിലെ കലന്തര്‍, പൈവളിഗെ, ബായാറിലെ ദയാനന്ദ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.കഴിഞ്ഞ മാസം ഏഴിന് രാത്രിയിലാണ് അഡ്യനടുക്ക ബാങ്കില്‍ കൊള്ള …

സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; കാസര്‍കോട്ടെ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത വിരുതനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചാണകക്കുണ്ട്, കല്ലേന്‍ ഹൗസിലെ കെ.ജെ സജിത്തി(32)നെയാണ് കുടിയാന്മല എസ്.ഐ വി.ഡി റോയിച്ചനും സംഘവും ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്. കാസര്‍കോട്ടെ പ്രശസ്തമായ ഒരു ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. കഴിഞ്ഞ മാസം 29ന് ആണ് കേസിനാസ്പദമായ സംഭവം. അവധിയില്‍ നാട്ടിലെത്തിയ സജിത്ത് സ്‌കൂട്ടറില്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലേക്ക് …

പൗരത്വ ഭേദഗതി നിയമം; വെല്‍ഫെയര്‍ പാര്‍ട്ടി പ്രകടനം നടത്തി

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കുമ്പളയില്‍ പ്രകടനം നടത്തി. സി എ എ നടപ്പിലാക്കും എന്നതാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ രണ്ടാം പൗരത്വ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങുമെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഹ്വാനമനുസരിച്ചാണ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ടൗണില്‍ പ്രകടനം നടത്തിയത്. വിവേചനങ്ങള്‍ അംഗീകരിക്കില്ലെന്ന അനീതിയോട് രാജിയാകാന്‍ കഴിയില്ലെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. ജില്ല സെക്രട്ടറി അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ മൂസ, എം സി എം അക്ബര്‍, സഹീറ, സക്കീന, ഉമ്മു ഹബീബ, മുസഫര്‍, കെ …

മലപ്പുറം സ്വദേശിയുടെ 1.8 കോടി രൂപ തട്ടിയ കേസിന് തുമ്പായി; കാഞ്ഞങ്ങാട് സ്വദേശിയെ സൈബര്‍ പൊലീസ് വലയില്‍ വീഴ്ത്തി

മലപ്പുറം: സ്റ്റോക്ക് ട്രേഡിംഗിന്റെ പേരില്‍ ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കാഞ്ഞങ്ങാട് സ്വദേശി സൈബര്‍ പൊലീസിന്റെ വലയില്‍ കുരുങ്ങി. കാഞ്ഞങ്ങാട് സൗത്തിലെ ബൈത്തുല്‍ മുഹമ്മദ് വീട്ടിലെ മുഹമ്മദ് മുജ്തബ (21)യെയാണ് മലപ്പുറം സൈബര്‍ പൊലീസ് തന്ത്രപരമായി കുരുക്കിയത്. ഫേസ്ബുക്കില്‍ കണ്ട സ്റ്റോക്ക് ഇന്‍വെസ്റ്റ്മെന്റ് പരസ്യത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ കയറിയ വേങ്ങര, വലിയോറ, പുത്തനങ്ങാടി സ്വദേശിയുടെ 1.8 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സ്റ്റോക്ക് ട്രേഡിംഗ് ആണെന്ന് വിശ്വസിപ്പിച്ച് ഇയാളില്‍ നിന്ന് …

കണ്ണേട്ടന്‍ യാത്രയായി; മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി

കണ്ണേട്ടന്‍ യാത്രയായി; മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയികാസര്‍കോട്: കാറഡുക്ക, ഗാന്ധിനഗര്‍, ലക്ഷ്മി നിലയത്തില്‍ പി.സി കണ്ണന്‍ (90) ചൊവ്വാഴ്ച രാവിലെ അന്തരിച്ചു. ഒരായുഷ്‌കാലം മുഴുവന്‍ നാട്ടുകാര്‍ക്ക് അന്നമൂട്ടിയ കണ്ണേട്ടന്റെ മൃതദേഹം അന്ത്യാഭിലാഷമനുസരിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനായി പരിയാരം മെഡിക്കല്‍ കോളേജിനു കൈമാറി. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നത് നൂറുകണക്കിന് നാട്ടുകാര്‍ നിറ കണ്ണുകളോടെ നോക്കിനിന്നു. കാടകത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ അദ്ദേഹം വര്‍ഷങ്ങളായി കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി …

മഞ്ഞടുക്കം കോവിലകം തുളൂര്‍ വനം ഭഗവതി ക്ഷേത്രത്തിലേക്ക് പൂക്കാര്‍ സംഘം പുറപ്പെട്ടു

കാഞ്ഞങ്ങാട്: കിഴക്ക് കൂലോം എന്നറിയപ്പെടുന്ന മഞ്ഞടുക്കം കോവിലകം തുളൂര്‍ വനം ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള പൂക്കാര്‍ സംഘം കിഴക്കുംകര ഇളയടത്ത് കുതിര് പുള്ളി കരിങ്കാളി അമ്മ ദേവസ്ഥാനത്ത് നിന്നും അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ കുളങ്ങര ഭഗവതി ദേവസ്ഥാനത്തും നിന്ന് യാത്ര തിരിച്ചു. ആചാര അനുഷ്ഠാനങ്ങളും വിശ്വാസവും പാരമ്പര്യത്തിലധിഷ്ഠിതവുമാ യ പൂക്കാര്‍ പോകല്‍ ചടങ്ങില്‍ പച്ചയോല കൊണ്ട് മെടഞ്ഞ കൊട്ടയില്‍ ചെക്കിപ്പൂ നിറച്ച് പ്രത്യേകം നിയോഗിക്കപ്പെട്ട വാ ല്യക്കാരന്‍ തലയിലേന്തി …