പൗരത്വ ഭേദഗതി നിയമം; വെല്‍ഫെയര്‍ പാര്‍ട്ടി പ്രകടനം നടത്തി

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കുമ്പളയില്‍ പ്രകടനം നടത്തി. സി എ എ നടപ്പിലാക്കും എന്നതാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ രണ്ടാം പൗരത്വ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങുമെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഹ്വാനമനുസരിച്ചാണ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ടൗണില്‍ പ്രകടനം നടത്തിയത്. വിവേചനങ്ങള്‍ അംഗീകരിക്കില്ലെന്ന അനീതിയോട് രാജിയാകാന്‍ കഴിയില്ലെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. ജില്ല സെക്രട്ടറി അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ മൂസ, എം സി എം അക്ബര്‍, സഹീറ, സക്കീന, ഉമ്മു ഹബീബ, മുസഫര്‍, കെ ഐ അബ്ദുല്ലത്തീഫ്, അഷ്‌റഫ്, മുഹമ്മദ് മൂസ, വി എം ഷെരീഫ്, സയ്യാഫ് നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്, അടുക്കയില്‍ മൂന്നു വീടുകളില്‍ കവര്‍ച്ചാശ്രമം; ഒരു വീട്ടില്‍ കയറിയത് അടുക്കള ഭാഗത്തെ കട്ടിളപാളി ഇളക്കിമാറ്റി, മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

You cannot copy content of this page