85,000 കോടി രൂപയുടെ റയില്‍വേ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ഉദ്ഘാടനം ചെയ്തതില്‍ 10 വന്ദേഭാരത് എക്‌സ്പ്രസുകളും

അഹമ്മദാബാദ് : 85000 കോടി രൂപയുടെ വിവിധ റെയില്‍വെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്നു രാവിലെ രാജ്യത്തിനു സമര്‍പ്പിച്ചു. പുതുതായി സര്‍വ്വീസ് ആരംഭിക്കുന്ന 10 വന്ദേ ഭാരത് എക്‌സ്പ്രസ്സുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരതുള്‍പ്പെടെ നാലും വന്ദേഭാരത് ട്രെയിനുകളുടെ ദീര്‍ഘിപ്പിച്ച സര്‍വ്വീസുകള്‍ക്കും ഫ്‌ളാഗ് ഓഫ് ചെയ്തു. അലഹബാദില്‍ റയില്‍വെ വര്‍ക്ക്‌ഷോപ്പ്, ലോക്കോ ഷെഡ്, പിറ്റിലൈന്‍സ്, കോച്ചിംഗ് ഡിപ്പോ, ഫല്‍ത്താന്‍-ബാരമട്ടി പുതിയ ലൈന്‍, ഇലക്ട്രിക് ട്രാക്ഷന്‍ സിസ്റ്റം ആധുനിക വല്‍ക്കരണം എന്നിവയ്ക്കു ഓണ്‍ലൈനില്‍ പ്രധാനമന്ത്രി തറക്കല്ലിട്ടു.ന്യുഖുര്‍ജ- സഹ്നേവാല്‍ സെക്ടറുകള്‍ക്കിടക്ക് രണ്ടു ചരക്ക് ഇടനാഴികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദ്- മുംബൈ, സെക്കന്തരാബാദ്- വിശാഖ പട്ടണം, മൈസൂര്‍- ചെന്നൈ, പാട്‌ന- ലഖ്‌നൗ, ഡെഹ്‌റാഡൂം, കല്‍ബുര്‍ഗി- ബാംഗ്ലൂര്‍, റാഞ്ചി- വാരണാസി, ഖജ്ജുരാഹോ- ഡെല്‍ഹി വന്ദേഭാരത് എക്‌സ്പ്രസുകളാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. കാസര്‍കോട്- മംഗളൂരു ഉള്‍പ്പെടെ റൂട്ടുകള്‍ ദീര്‍ഘിപ്പിച്ച നാലു വന്ദേഭാരത് എക്‌സ്പ്രസ്സുകളുടെ നീട്ടിയ റൂട്ടിലേക്കുള്ള സര്‍വ്വീസും ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.അസന്‍വേല്‍- ഹാട്യ, തിരുപ്പതി- കൊല്ലം പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകളും പ്രധാനമന്ത്രി ചടങ്ങില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. രാജ്യത്തെ 50 റെയില്‍വെ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രി ഭാരതീയ ജനൗഷധി കേന്ദ്രങ്ങളുടെ ഉദ്ഘാടനം ചടങ്ങില്‍ അദ്ദേഹം നിര്‍വ്വഹിച്ചു. 51 ഗതി ശക്തി ബഹുമുഖ മെഡിക്കല്‍ കാര്‍ഗോ ടെര്‍മിനലുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page