പന്തലില്‍ പൊന്നുവച്ചു; കാര്‍ത്തിക നാളിലെ പൂരക്കാലത്തിന് തുടക്കമായി

കാഞ്ഞങ്ങാട്: അരിയും പൂവുമിട്ട് പന്തലില്‍ പൊന്നുവച്ച് അത്യുത്തര കേരളത്തില്‍ പൂരാഘോഷത്തിന് പ്രാരംഭമായി. പ്രതീകാത്മകമായി കാമപുനര്‍ജ്ജനിക്ക് വേണ്ടിയുള്ള ആരാധനയായ പൂരോത്സവത്തിന് മുന്നോടിയായാണ് പന്തലില്‍ പൊന്നുവെക്കല്‍ നടന്നത്. മീനമാസത്തിലെ കാര്‍ത്തിക നാള്‍തൊട്ട് കാമദേവ ദഹനനാളായ പൂരംവരെ ക്ഷേത്രങ്ങളിലും ഭഗവതികാവുകളിലും നടക്കുന്ന പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരക്കളിക്ക് ഇതോടെ തുടക്കമായി. പൂരാഘോഷത്തിന്റെ വിളംബരം കൂടിയാണിത്. കാഞ്ഞങ്ങാട് സൗത്ത് നിലാങ്കര കുതിരക്കാളി ഭഗവതി ക്ഷേത്രത്തിലും പ്രദേശത്തെ മറ്റ് ക്ഷേത്രങ്ങളിലും അരിയും തുമ്പപ്പൂവും നിരത്തി സ്വര്‍ണം വച്ച് ഈ വര്‍ഷത്തെ പൂരാഘോഷത്തിന്റെ ലക്ഷണം നോക്കി ഗുണദോഷങ്ങളെ …

കുരുന്നുകള്‍ക്ക് നവ്യാനുഭവമായി വീട്ടുപകരണങ്ങളുടെ പ്രദര്‍ശനം

വേലാശ്വരം: 2023- 24 അധ്യയന വര്‍ഷ പഠനോത്സവത്തോടനുബന്ധിച്ച് വേലാശ്വരം ഗവ.യുപി സ്‌കൂളില്‍ സംഘടിപ്പിച്ച പഴയകാല വീട്ടുപയോഗ സാധനങ്ങളുടെ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. ഗൃഹാതുരത്വം തുളുമ്പുന്ന ഉടുപ്പ് പെട്ടി, ഭരണി, പാക്കുവെട്ടി, ഓലങ്കം, കിണ്ടി, കടക്കോല്‍, കുറുക്ക് കോപ്പ, ചെപ്പ്, ചെമ്പ് തകില, മരിക, വാല്‍ ഉരുളി, ഭസ്മ കൊട്ട, മുരുട, ഇസ്തിരിപ്പെട്ടി, തൂക്കുവിളക്ക്, തളിക, ഓട്ടു ഗ്ലാസ്, ചായ ചെമ്പ് മണ്ണെണ്ണ വിളക്ക്, കോളാമ്പി തുടങ്ങി പഴയകാലത്ത് വീടുകളില്‍ ഉപയോഗിക്കുന്ന സാധനങ്ങളാണ് പഠനോത്സവത്തിന്റെ ഭാഗമായി സ്‌കൂളില്‍ പ്രദര്‍ശനത്തിന് …

മൊഗ്രാല്‍ കെകെ പുറത്തെ അനധികൃത കടവുകളില്‍ പൊലീസ് റെയ്ഡ്; രണ്ടു തോണികള്‍ തകര്‍ത്തു; ശേഖരിച്ച പൂഴി പുഴയിലേക്ക് തള്ളി

കാസര്‍കോട്: അനധികൃത പൂഴിക്കടത്ത് തടയാന്‍ പൊലീസ് ഊര്‍ജിത നടപടികള്‍ ആരംഭിച്ചു. മൊഗ്രാല്‍ കെ കെ പുറത്തെ കടവില്‍ അനധികൃതമായി പൂഴി മണല്‍ കടത്താന്‍ ഉപയോഗിച്ച രണ്ടുതോണികള്‍ പൊലീസ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്തു. കടവില്‍ വാരിക്കൂട്ടിയ പൂഴി പുഴയിലേക്ക് തിരിച്ചു നിക്ഷേപിച്ചു. ബുധനാഴ്ച പുലര്‍ച്ചേ കുമ്പള പൊലീസിന്റെ നേതൃത്വത്തിലാണ് കെ കെ പുറത്ത് റെയ്ഡിനെത്തിയത്. മണലൂറ്റിന് ശേഷം പുഴയില്‍ താഴ്ത്തിവച്ചിരുന്ന തോണികള്‍ മുങ്ങിയെടുത്ത് കരക്കെത്തിച്ചശേഷം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്തു. അനധികൃത കടവുണ്ടാക്കിയ സ്ഥല …

ചിക്കന്‍ സ്റ്റാള്‍ കടയില്‍ കയറി അക്രമം; കടയുടമയടക്കം രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പിച്ച ആള്‍ക്കെതിരെ കേസെടുത്തു; പരിക്കേറ്റവരെ ശ്രസ്ത്രക്രിയക്ക് വിധേയരാക്കി

കാസര്‍കോട്: പണമിടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചിക്കന്‍ സ്റ്റാള്‍ ഉടമയ്ക്കും യുവാവിനും വെട്ടറ്റ സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്തു. കേസിലെ പ്രതി ആരിഫിനെതിരെ 308, 448 വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്. അതിനിടെ പരിക്കേറ്റ കോഴിക്കട ഉടമ മാട്ടങ്കുഴിയിലെ അന്‍വര്‍ (44), കഞ്ചിക്കട്ടയിലെ കെ.എ. ഇബ്രാഹിം (43) എന്നിവരെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. അന്‍വറിന്റെ തലയ്ക്ക് 20 തുന്നിക്കെട്ടുണ്ട്. വെട്ടേറ്റ കാലും ശസ്ത്രക്രിയക്ക് വിധേയമാക്കി. അക്രമിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇബ്രാഹിമിന് വെട്ടേറ്റത്. കാലിനേറ്റ വെട്ടിന് 9 തുന്നിക്കെട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് …

മകളുമായുള്ള ബന്ധം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു; കാമുകിയുടെ പിതാവിനെ വെട്ടിക്കൊന്ന് 30 കാരന്‍

ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ഭീഷണിപ്പെടുത്തിയ കാമുകിയുടെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി 30 കാരന്‍. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ഭഗവതി ഗ്രാമത്തിലാണ് ചൊവ്വാഴ്ച ദാരുണമായ സംഭവം നടന്നത്. ദളിതനായ പ്രവീണ്‍ കാംബ്ലെയെ പൊലീസ് അറസ്റ്റുചെയ്തു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട സംഗനഗൗഡ പാട്ടീലിനെ(52)യാണ് യുവാവ് വെട്ടുകത്തി ഉപയോഗിച്ച് ദാരുണമായി കൊലപ്പെടുത്തിയത്. അനാഥനായ കാംബ്ലെയും സംഗനഗൗഡയുടെ ബിരുദ വിദ്യാര്‍ഥിയായ മകളും തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നു. ഇത് അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ഒരു വര്‍ഷം മുമ്പ് ബന്ധത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ കാംബ്ലെയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും …

വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന് സദ്യയൊരുക്കാന്‍ കൃഷി ചെയ്ത വിഷ രഹിത പച്ചക്കറി വിളവെടുത്തു

ഉദുമ: കണ്ണികുളങ്ങര വലിയ വീട് ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന് ഭക്ഷണം ഒരുക്കാന്‍ തറവാട്ട് കാരണവരുടെ നേതൃത്വത്തില്‍ കൃഷി ചെയ്ത വിഷ രഹിത പച്ചക്കറി. തറവാട്ടില്‍ മാര്‍ച്ച് 28 മുതല്‍ 31 വരെ നടക്കുന്ന ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് ഭക്ഷണം ഒരുക്കാന്‍ തറവാട് കാരണവര്‍ കുഞ്ഞിരാമന്‍ ബാരയുടെ നേതൃത്വത്തില്‍ അരവിന്ദന്‍, വിനു, രാകേഷ്, അശോകന്‍ എന്നിവര്‍ ഒത്തുചേര്‍ന്നപ്പോള്‍ വിഷരഹിത പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവെടുത്തു. പച്ചക്കറി വിളവെടുപ്പ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് …

മുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ യു.എസ് പൗരന്‍ മരിച്ച നിലയില്‍

മുംബൈ: അന്ധേരി ഈസ്റ്റിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ യുഎസ് പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ക്ക് വില്യംസാ(62)ണ് മരിച്ചത്. ഒരു ഐടി സ്ഥാപനത്തിന്റെ അന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന വില്യംസ് മാര്‍ച്ച് 9 മുതല്‍ ഔദ്യോഗിക പര്യടനത്തിനായി ഹോട്ടലില്‍ തങ്ങുകയായിരുന്നു. 14ന് മടങ്ങിപ്പോകാനും പദ്ധതിയിട്ടിരുന്നു. അതേസമയം മരണത്തില്‍ ദുരൂഹതയില്ലെന്നും സ്വാഭാവികമരണമാണെന്നും പൊലീസ് പറഞ്ഞു. സഹാര്‍ പൊലീസ് യുഎസ് കോണ്‍സുലേറ്റിനെ അറിയിക്കുകയും മരണകാരണം കണ്ടെത്തുന്നതിനായി വില്യംസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

ബേഡകത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചു; 4 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബേഡകം: ബിജെപി സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ പോസ്റ്റര്‍ നശിപ്പിച്ചതായി പരാതി. നാലു സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി ബേഡകം, വലിയ പാറയിലാണ് സംഭവം. വൈകുന്നേരം സ്ഥാപിച്ച പോസ്റ്ററുകള്‍ രാത്രിയോടെയാണ് നശിപ്പിച്ചത്. ബേഡകം ബി.ജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉദയന്‍ ചെമ്പക്കാടിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

റംസാന്‍ ഒരു ഓര്‍മ്മച്ചെപ്പ്: പഴയ കാല നോമ്പ് ഓര്‍മ്മ

നോമ്പ് കാലമെത്തുമ്പോഴൊക്കെ ഞാന്‍ ഉമ്മുമ്മയെ ഓര്‍ക്കും. 1982 ല്‍ ഉമ്മുമ്മ മരിച്ചു. 42 വര്‍ഷം പിന്നിട്ടിട്ടും ഉമ്മുമ്മയെ കുറിച്ചുള്ള ഓര്‍മ ഞാന്‍ ഇപ്പോഴും അയവിറക്കി കൊണ്ടിരിക്കുകയാണ്. മരിക്കുമ്പോള്‍ 80 വയസ്സായി കാണും. 1960 കളിലൊക്കെ ദാരിദ്ര്യ അവസ്ഥയും ഉമ്മുമ്മയുടെ ജീവിതവും നോമ്പ് കാലത്തെ സമര്‍പ്പണവും മറക്കാന്‍ കഴിയില്ല. അഞ്ച് നേരം നിസ്‌കരിക്കുകയും ഒരു നോമ്പ് പോലും പാഴാക്കി കളയാതിരിക്കുകയും ചെയ്യുന്ന ഉമ്മുമ്മയുടെ മതനിഷ്ഠ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. നോമ്പ് അടുക്കാറായാല്‍ പഴയ തറവാട് വീടിന്റെ നിലം മുഴുവന്‍ …

ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചു; ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സിനും രോഗിക്കും പരിക്ക്

കാസര്‍കോട്: രോഗിയുമായി പോയ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച്രോഗിക്കും നേഴ്‌സിനും പരിക്ക്. വിഷം കഴിച്ച് ഗുരുതര നിലയിലായ യുവാവുമായി ജില്ലാ ആശുപത്രിയില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന 108 ആംബുലന്‍സാണ്ചൊവ്വാഴ്ച വൈകീട്ട് പടന്നക്കാട് മേല്‍പ്പാലത്തിന് സമീപത്ത് അപകടത്തില്‍ പെട്ടത്.ബല്ല അടമ്പ് സ്വദേശി രാജീവന്(43) ആണ് പരിക്കേറ്റത്. വിഷം അകത്തു ചെന്ന് അവശനിലയില്‍ കാണപ്പെട്ട രാജീവനെ ജില്ലാശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തില്‍ കയറുന്ന സമയത്താണ് എതിരെ വരികയായിരുന്ന നാഷണല്‍ …

ടി എൻ. പ്രതാപനെ കൈവിടാതെ കോൺഗ്രസ്; കെ.പി.സി.സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു

ന്യൂഡൽഹി: ടി.എൻ. പ്രതാപനെ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശ്ശൂർ സിറ്റിങ് എം.പിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വർക്കിങ് പ്രസിഡന്റാക്കാനുള്ള നിർദേശം എ.ഐ.സി.സി. പ്രസിഡന്റ് അംഗീകരിച്ചു. നിയമനം സംബന്ധിച്ച് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പത്രക്കുറിപ്പ് ഇറക്കി. സർപ്രൈസ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയപ്പോൾ സിറ്റിംഗ് എംപിയായ പ്രതാപന്റെ പേര് വന്നില്ല. സിറ്റിങ് എം.പിമാരെല്ലാം മത്സരിക്കാൻ തയ്യാറെടുക്കണമെന്ന് ഹൈക്കമാൻഡ് നിർദേശം നൽകിയതിന്റെ പശ്ചാത്തലത്തിൽ ടി.എൻ. പ്രതാപൻ മണ്ഡലത്തിൽ …

കുമ്പളയിൽ കോഴിക്കട ഉടമയെ കടയിൽക്കയറി വെട്ടിപ്പരിക്കൽപ്പിച്ചു; തടയാൻ ചെന്നയാളുടെ കാലിനും വെട്ടേറ്റു; ഇരുവരും ആശുപത്രിയിൽ

കാസർകോട്: പണമിടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കട ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ചയാളുടെ കാലിനു വെട്ടിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. വെട്ടേറ്റു ഗുരുതരമായി പ രിക്കേറ്റ കുമ്പള മാർക്കറ്റ് റോഡിലെ ചിക്കൻ സെന്റർ ഉടമ മാട്ടങ്കുഴിയിലെ അൻവർ (44), കഞ്ചിക്കട്ടയിലെ കെ.എ. ഇബ്രാഹിം (43) എന്നിവരെ ജില്ലാസഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ചിക്കൻ സെന്ററിലായിരുന്നു അക്രമം. കടയിലെത്തിയ ശാന്തിപ്പള്ളയിലെ ആരിഫും കടയുടമ അൻവറും തമ്മിൽ ഉണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തു കയായിരുന്നു. അതിനിടയിൽ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് ആരിഫ് …

കടലാമ ഇറച്ചി ഭക്ഷിച്ച എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ മരിച്ചു

ടാന്‍സാനിയ: ആമ ഇറച്ചി കഴിച്ച് ആഫ്രിക്കയില്‍ 9 പേര്‍ മരിച്ചു. ഇവരില്‍ എട്ടു പേര്‍ കുട്ടികളാണ്. 78 പേര്‍ ചികിത്സയിലാണ്.മാര്‍ച്ച് അഞ്ചിന് ടാന്‍സാനിയയിലെ സന്‌സിബാര്‍ ദ്വീപ സമൂഹത്തിലെ പെംബ ദ്വീപിലാണ് ഇവര്‍ ആമയിറച്ചി ഭക്ഷിച്ചത്.കടലാമ ഇറച്ചി ഭക്ഷ്യ വിഷമുണ്ടാക്കുന്നതാണെന്ന് ജനങ്ങള്‍ അറിയുന്നുണ്ട് എങ്കിലും ആമയിറച്ചിയുടെ പ്രത്യേക സ്വാദില്‍ ആകൃഷ്ടരായാണ് ഇവര്‍ ആമ ഇറച്ചി ഭക്ഷിച്ചതെന്നു പറയുന്നു.

‘ഇന്ത്യ’ സഖ്യത്തിന് രാജ്യത്ത് ആദ്യമായി ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ ഒരു പഞ്ചായത്ത് ഭരണം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മൂന്നു മുന്നണികള്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങി നില്‍ക്കുന്ന സംസ്ഥാനത്ത് രാജ്യത്താദ്യമായി ഒരു ഗ്രാമപഞ്ചായത്തില്‍ ‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തി.കേന്ദ്രമന്ത്രി വി മുരളീധരന്‍ മത്സരിക്കുന്ന ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെടുന്ന മുതിയക്കാല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഇടതു-വലതു മുന്നണികള്‍ ഒറ്റക്കെട്ടായി ബി ജെ പിക്കെതിരെ രംഗത്തു വന്നത്. തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സി പി ഐയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ അവിശ്വാസത്തെ തുടര്‍ന്നാണ് എല്‍ ഡി എഫിനു പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടത്. തുടര്‍ന്നു …

കേരളം പിണറായിയുടെ സ്ത്രീധന സ്വത്തല്ലെന്ന് സുരേന്ദ്രന്‍; നിയമം ഉദ്യോഗസ്ഥന്മാര്‍ നടപ്പാക്കിക്കൊള്ളുമെന്നും സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളം മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ത്രീധന സ്വത്തല്ലെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.സി എ എ കേരളത്തില്‍ നടപ്പാക്കില്ലെന്നു പിണറായിക്കെങ്ങനെയാണ് പറയാന്‍ കഴിയുന്നതെന്ന് അദ്ദേഹം അത്ഭുതപ്പെട്ടു. രാജ്യത്തെ നിയമം എല്ലായിടത്തും നടപ്പാക്കും. കേരളത്തിലും നടപ്പാക്കും അക്കാര്യത്തില്‍ പിണറായി വേവലാതിപ്പെടേണ്ട. അതൊക്കെ ചെയ്യാനാണ് കളക്ടര്‍മാരുള്ളത്. അവരതു ചെയ്തുകൊള്ളുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പൊന്നുരുക്കുന്നിടത്തു പൂച്ചക്കെന്തുകാര്യമാണെന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്രം എന്തു പറഞ്ഞാലും അത് ആദ്യം നടപ്പാക്കുന്നതു കേരളമാണെന്നു സുരേന്ദ്രന്‍ പറഞ്ഞു. പൗരത്വ നിയമം …

നാടന്‍ ചാരായ വാറ്റ് സജീവം 5 ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കശുമാങ്ങ സീസണ്‍ സജീവമായതോടെ നാടന്‍ വാറ്റ് വ്യാപകം.വിദേശ മദ്യത്തിന്റെ വില കൂട്ടിയതും തുച്ഛമായ വിലക്ക് ലഹരി നുണയാമെന്നുള്ളതും കണക്കിലെടുത്താണ് മദ്യപാനികളെ നാടന്‍ ചാരായത്തിലേക്ക് ആകര്‍ഷിക്കുന്നത്. അനധികൃതമായ മദ്യവില്‍പ്പനയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ് അധികൃതര്‍ നടപടി തുടരുന്നുവെങ്കിലും നാടന്‍ ചാരായ വാറ്റും കര്‍ണ്ണാടകയില്‍ നിന്നു കടത്തിക്കൊണ്ടു വരുന്ന പാക്കറ്റ് മദ്യവും വ്യാപകമാണെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. രാജീവനും സംഘവും എട്ടു ലിറ്റര്‍ നാടന്‍ ചാരായവുമായി ഒരാളെ …

അപകടം സ്റ്റെപ്പില്‍ നിന്ന് യാത്ര ചെയ്യവേ; റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ലോറി കയറിയിറങ്ങി; 4 പേര്‍ക്ക് ദാരുണാന്ത്യം

ചെങ്കല്‍പ്പേട്ട്: തമിഴ്‌നാട്, ചെങ്കല്‍പേട്ടില്‍ ലോറി കയറിയിറങ്ങി നാലു വിദ്യാര്‍ത്ഥികള്‍ അതിദാരുണമായി മരണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ചെന്നൈ, തിരുച്ചിറപ്പള്ളി ദേശീയ പാതയിലാണ് അപകടം. ഒരു ലോറിയെ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ചെറുതായി ഉരസി. ഇതിനിടയില്‍ ബസ് വെട്ടിച്ചു മാറ്റിയപ്പോള്‍ സ്റ്റെപ്പില്‍ നിന്നു യാത്ര ചെയ്യുകയായിരുന്ന നാലു വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് തെറിച്ചുവീണാണ് അപകടം. നാലു വിദ്യാര്‍ത്ഥികളുടെയും മേല്‍ ലോറി കയറിയിറങ്ങിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കുരുമുളകിനും റബ്ബറിനും വരുമോ നല്ല കാലം? കുരുമുളക് വില വീണ്ടും അഞ്ഞൂറില്‍; റബ്ബറിന് 175 രൂപ

കാസര്‍കോട്: ഇടക്കാലത്തെ ഇടിവിന് ശേഷം റബ്ബറിനും കുരുമുളകിനും നേരിയ തോതില്‍ വില ഉയര്‍ന്നു. ഒരു കിലോ കുരുമുളകിനു ചൊവ്വാഴ്ച മലയോരത്തെ വില 500 രൂപയാണ്. 465 രൂപ വരെ കൂപ്പുകുത്തിയ ഇടത്തു നിന്നുമാണ് വില ഉയര്‍ന്നത്. വരും ദിവസങ്ങളിലും വില വര്‍ധനക്ക് സാധ്യതയുണ്ടെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഉല്‍പ്പാദനം കൂടുതലായിരുന്നു. എന്നാല്‍ പൊള്ള് കൂടിയതിനാല്‍ കര്‍ഷകര്‍ക്ക് ഉല്‍പാദന വര്‍ധനവിന്റെ ഗുണം കിട്ടിയില്ല. വില കുത്തനെ കുറഞ്ഞതും തിരിച്ചടിയായി. ഇത്തരമൊരു സ്ഥിതിയില്‍ …