തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിന്റെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചതിനു പിന്നാലെ തിരുവനന്തപുരത്തും കോഴിക്കോട്ടും നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, യൂത്ത് കോണ്‍ഗ്രസ്, എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.
തിരുവനന്തപുരം രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ 124 പേര്‍ക്കെതിരെ മ്യൂസിയം പൊലീസാണ് കേസെടുത്തത്. കോഴിക്കോട്ട് ഫ്രറ്റേണിറ്റി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. 40 യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ട്രയിന്‍ തടഞ്ഞതിന് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും കേസെടുത്തു.