മലപ്പുറം സ്വദേശിയുടെ 1.8 കോടി രൂപ തട്ടിയ കേസിന് തുമ്പായി; കാഞ്ഞങ്ങാട് സ്വദേശിയെ സൈബര്‍ പൊലീസ് വലയില്‍ വീഴ്ത്തി

മലപ്പുറം: സ്റ്റോക്ക് ട്രേഡിംഗിന്റെ പേരില്‍ ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കാഞ്ഞങ്ങാട് സ്വദേശി സൈബര്‍ പൊലീസിന്റെ വലയില്‍ കുരുങ്ങി. കാഞ്ഞങ്ങാട് സൗത്തിലെ ബൈത്തുല്‍ മുഹമ്മദ് വീട്ടിലെ മുഹമ്മദ് മുജ്തബ (21)യെയാണ് മലപ്പുറം സൈബര്‍ പൊലീസ് തന്ത്രപരമായി കുരുക്കിയത്. ഫേസ്ബുക്കില്‍ കണ്ട സ്റ്റോക്ക് ഇന്‍വെസ്റ്റ്മെന്റ് പരസ്യത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ കയറിയ വേങ്ങര, വലിയോറ, പുത്തനങ്ങാടി സ്വദേശിയുടെ 1.8 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സ്റ്റോക്ക് ട്രേഡിംഗ് ആണെന്ന് വിശ്വസിപ്പിച്ച് ഇയാളില്‍ നിന്ന് പല തവണ പ്രതികള്‍ പണം തട്ടിയെടുത്തു. തട്ടിപ്പാണെന്ന് മനസ്സിലായതോടെ പണം നഷ്ടപ്പെട്ടയാള്‍ നല്‍കിയ പരാതിയില്‍ വേങ്ങര പൊലീസ് കേസെടുത്തുവെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മലപ്പുറം സൈബര്‍ പൊലീസിന് കേസ് കൈമാറി. സൈബര്‍ ഓപ്പറേഷന്‍സ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സൈബര്‍ ഓപ്പറേഷന്‍സ് വിംഗിന്റെ ഏകോപനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെത്തിയ പൊലീസ് മുഹമ്മദ് മുജ്തബയെ കയ്യോടെ പിടികൂടുകയായിരുന്നു. മറ്റു പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page