ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐ ഡി; മൂന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്കു സസ്‌പെന്‍ഷന്‍

കോഴിക്കോട്: വോട്ടര്‍ ഐ ഡി കാര്‍ഡ് ഒരാള്‍ക്ക് ഒന്നല്ലേ ആകാവൂ? അങ്ങനെയാണ് പൊതു വിശ്വാസം.
എന്നാല്‍ ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് ഐ ഡി കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് ചുമതലക്കാരായ ജീവനക്കാര്‍ ഏര്‍പ്പാടാക്കിക്കൊടുത്തു. ജീവനക്കാരുടെ ചുറുചുറുക്ക് കണ്ടുപിടിച്ച ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ മൂന്നു ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. രണ്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ഒരു ബൂത്ത് ലവല്‍ ഓഫീസര്‍ എന്നിവരെ സസ്‌പെന്റ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കളക്ടറോടു അദ്ദേഹം നിര്‍ദ്ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page