കാനത്തൂര്‍: കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവസ്ഥാനം താനത്തിങ്കാല്‍ ശ്രീ വയനാട്ടു കുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാത്രി കെട്ടിയാടിയ കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം ആയിരക്കണക്കിന് ഭക്തര്‍ക്കു അനുഗ്രഹം ചൊരിഞ്ഞു. തുടര്‍ന്ന് വയനാട്ട് കുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടവും വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും നടന്നു.
ചൊവ്വാഴ്ച രാവിലെ കോരച്ചന്‍ തെയ്യം, കണ്ടനാര്‍ കേളന്‍ തെയ്യങ്ങള്‍ അരങ്ങിലെത്തി. ഉച്ച കഴിഞ്ഞ് രണ്ടിന് വയനാട്ടുകുലവന്‍ തെയ്യംഅരങ്ങിലെത്തും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി. രാത്രി 10ന് മറ പിളര്‍ക്കലോടെ തെയ്യംകെട്ടിന് പരിസമാപ്തിയാകും.