‘താന്‍ സുപ്രീംകോടതി ജഡ്ജി, ജപ്തി നോട്ടീസിലെ വായ്പാകുടിശ്ശിക കുറച്ചു തരാം’;പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് അറസ്റ്റില്‍

സുപ്രീംകോടതി ജഡ്ജ് ചമഞ്ഞ് വായ്പാകുടിശ്ശിക കുറച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ ചിറക്കല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കവിതാലയം വീട്ടില്‍ ജിത്തു (ജിഗീഷ്-39) ആണ് പിടിയിലായത്. വെളിയനാട് സ്വദേശിനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പുളിങ്കുന്ന് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്.
മകളുടെ പേരിലുളള വസ്തുവിന്റെ ജപ്തി ഒഴിവാക്കുന്നതിനായി ലോണ്‍ തുകയുടെ 30 ശതമാനമായ 45,000 രൂപ നല്‍കണമെന്നും താന്‍ സുപ്രീംകോടതി ജഡ്ജിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായി ജോലി ചെയ്യുന്ന പ്രതി രാമങ്കരി, എടത്വ, കോടനാട്, കണ്ണപുരം, പുതുക്കാട്, മാള, കൊരട്ടി, മട്ടന്നൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. പുളിങ്കുന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ യേശുദാസ്, സബ് ഇന്‍സ്‌പെക്ടര്‍ എം.ജെ. തോമസ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ വിജിമോന്‍ ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രതീഷ് കുമാര്‍ എന്നിരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page