രാജസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

ജയ്പുര്‍: രാജസ്ഥാനില്‍ സബര്‍മതി-ആഗ്ര സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ അജ്മീറിലെ മദാര്‍ റെയില്‍വേ സ്റ്റേഷനു സമീപം പാളം തെറ്റി. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചേ ഒരു മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ ചികി ത്സയ്ക്കായി അജ്മീറിലെ ആശുപത്രിയില്‍ എത്തിച്ചു.
അപകട സമയത്തു ഉറങ്ങുകയായിരുന്നുവെന്നും പെട്ടെന്ന് വലിയ ശബ്ദം കേട്ടുവെന്നും യാത്രക്കാര്‍ പറഞ്ഞു. നാലു കോച്ചുകളും എഞ്ചിനുമാണ് പാളം തെറ്റിയത്. വിവരമറിഞ്ഞ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആ ര്‍പിഎഫ്), ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് (ജിആര്‍പി), അഡീഷണല്‍ ഡിവിഷണല്‍ റെയി ല്‍വേ മാനേജര്‍ (എഡിആര്‍എം) എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള രക്ഷാ സംഘങ്ങള്‍ സ്ഥലത്തെത്തി.
അപകടത്തെ തുടര്‍ന്ന് 01452429642 എന്ന നമ്പറില്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page