ഭൂമിക്കടിയിലെ രഹസ്യഅറയില്‍ എത്തി നോക്കിയപ്പോള്‍ എക്‌സൈസ് ഒന്നു ഞെട്ടി; രഹസ്യഅറ ഉണ്ടാക്കിയ യുവാവ് അറസ്റ്റില്‍

ഭൂമിക്കടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 225 കുപ്പി മാഹിമദ്യവുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍
മടക്കാംപൊയില്‍ സ്വദേശി പി.നന്ദു(28) ആണ് പിടിയിലായത്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പെരിങ്ങോം ഉമ്മറപ്പൊയില്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ വില്‍പ്പനക്കായി സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന മദ്യം സഹിതമാണ് നന്ദു എക്സൈസിന്റെ വലയിലായത്. അന്വേഷണത്തില്‍ മലയോര മേഖലയിലെ മാഹി മദ്യത്തിന്റെ ചില്ലറ, മൊത്ത വില്‍പന ഇയാളുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമായതായി എക്സൈസ് പറഞ്ഞു.
വിശദമായി ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമിക്കടിയില്‍ രഹസ്യ അറയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 225 കുപ്പി മാഹി മദ്യം കണ്ടെടുത്തത്. ആകെ 275 കുപ്പി മദ്യമാണ് എക്സൈസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. നന്ദുവിന്റെ പേരില്‍ അബ്കാരി കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ കെ.കെ.രാജേന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ടി.വി.ശ്രീകാന്ത്, പി.വി.സനേഷ്, പി.സൂരജ്, എക്സൈസ് ഡ്രൈവര്‍ പി.വി.അജിത്ത എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page