കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച വീട്ടമ്മ മരിച്ചു

കാസര്‍കോട്: കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച വീട്ടമ്മ മരിച്ചു.
അതിയാമ്പൂര്‍ സ്വദേശിനി അങ്ങാടി വളപ്പില്‍ പത്മാവതി അമ്മ (72) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. പ്രഷര്‍ കൂടിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കികയും സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികില്‍സക്കിടെ തിങ്കളാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ അതിയാമ്പൂരിലെ ബൈജുവിന്റെ മാതാവാണ് പത്മാവതിയമ്മ. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മറ്റു മക്കള്‍: രമ കണ്ണൂര്‍(ജോയിന്‍ രജിസ്റ്റര്‍ കാസര്‍കോട് ), അനിത(ആലൈ), മിനി( ബങ്കളം), സ്മിത(ചെറുവത്തൂര്‍). മരുമക്കള്‍: സുനില്‍(കണ്ണൂര്‍), ഗംഗാധരന്‍(ആലൈ), ബൈജു(വേങ്ങാട്ട്), പരാതനായ പ്രസാദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page