ഭാരത് റൈസ് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും; വൈകിട്ട് രണ്ടുമണിക്കൂര്‍ നേരം വില്‍പ്പന

കേന്ദ്രസര്‍ക്കാരിന്റെ ഭാരത് റൈസ് ഇനി രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ലഭ്യക്കും. സ്റ്റേഷന്‍ വളപ്പില്‍ മൊബൈല്‍ വാന്‍ പാര്‍ക്കുചെയ്ത് അരി വിതരണം ചെയ്യും. പൊതുവിതരണവകുപ്പിന്റെ തീരുമാനത്തിന് റെയില്‍വേ പാസഞ്ചര്‍ മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് ഡയറക്ടര്‍ അനുമതി നല്‍കി. എല്ലാദിവസവും വൈകിട്ട് രണ്ടുമണിക്കൂര്‍ നേരമായിരിക്കും വില്‍പ്പന.
വരുന്ന 3 മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. ഭാരത് അരി, ഭാരത് ആട്ട എന്നിവ സ്റ്റേഷനുകളില്‍ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായി പ്രത്യേകം ലൈസന്‍സോ ചാര്‍ജോ റെയില്‍വേ ഈടാക്കില്ല. അതത് ഡിവിഷണല്‍ ജനറല്‍ മാനേജര്‍ക്കാവും ഇതിന്റെ ചുമതല. വാന്‍ എവിടെ പാര്‍ക്കുചെയ്യണമെന്ന തീരുമാനമെടുക്കേണ്ടതും മാനേജരാണ്.ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കും ഭാരത് ആട്ട 27.50 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. യാതൊരുവിധ അറിയിപ്പുകളോ വീഡിയോ പ്രദര്‍ശനമോ പാടില്ലെന്നും നിബന്ധനയില്‍ പറയുന്നു. ഭാരത് അരി വില്‍പ്പനയ്ക്ക് കൃത്യമായ ഒരിടമില്ലെന്ന പരാതിക്ക് ഇതിലൂടെ പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദുര്‍മന്ത്രവാദം: 31 വര്‍ഷം മുമ്പ് ദേവലോകത്ത് കൊല്ലപ്പെട്ടത് ദമ്പതികള്‍,കൊലയാളി കൈക്കലാക്കിയത് 25 പവനും പണവും; പൂച്ചക്കാട്ടെ പ്രവാസി വ്യാപാരിയുടെ കൈയില്‍ നിന്നു ജിന്നുമ്മയും സംഘവും തട്ടിയത് നാലേ മുക്കാല്‍ കിലോ സ്വര്‍ണ്ണം, പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം കോടതിയിലേക്ക്

You cannot copy content of this page