വാര്‍ത്താ വായനയിലൂടെ വൈറലായ വേദികയെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി

കാഞ്ഞങ്ങാട്: വാര്‍ത്താവായനയില്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വേദികയ്ക്ക് വിദ്യാഭ്യസ മന്ത്രി ശിവന്‍ കുട്ടിയുടെ അഭിനന്ദനം. തന്റെ എഫ്.ബി.അക്കൗണ്ടില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ എത്ര സ്മാര്‍ട്ട് ആയാണ് കാര്യങ്ങള്‍ ചെയ്യുന്നതെ
ന്ന് മന്ത്രി കുറിച്ചു. 2021 ജൂണ്‍ 19-നാണ് വാര്‍ത്ത വായിക്കാന്‍ തുടങ്ങിയത്. മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂളിലെ ആറാം തരം വിദ്യാര്‍ഥിനിയായിരുന്നു അന്ന്. വായനദിനത്തില്‍ വേറിട്ടൊരു രീതി പരീക്ഷിക്കണമെന്ന് അന്നത്തെ പ്രഥമധ്യാപകന്‍ കൊടക്കാട് നാരായണന്‍ പറഞ്ഞപ്പോള്‍, വിദ്യാര്‍ഥികള്‍ പല രീതികള്‍ അവലംബിച്ചു. സ്‌കൂള്‍ കോമ്പൗണ്ടും കടന്ന് നാട്ടിലെ വായനാശാല വാട്സാപ്പുകളിലും ജില്ലയിലെ വിവിധ സാംസ്‌കാരിക കൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പുകളിലുമെല്ലാം ഈ വാര്‍ത്ത വായനയ്ക്ക് ഇടം ലഭിച്ചു. ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഗോപി മുളവന്നൂരിന്റെയും പള്ളിക്കര ഇസ്ലാമിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക പി.ജി. ശ്രീകലയുടെയും മകളാണ്. സഹോദരി: ദേവിക.

വിദ്യാഭ്യാസ മന്ത്രിയുടെ എഫ്.ബി.പോസ്റ്റിന്റെ പൂര്‍ണ രൂപം: വാര്‍ത്താവായനയില്‍ വിസ്മയമാകുക യാണ് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി വേദിക. സമൂഹമാധ്യമത്തിലൂടെ വാര്‍ത്ത വായിച്ച് ആയിരം ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഈ മിടുക്കി. അഭിനന്ദനങ്ങള്‍. വേദിക വാര്‍ത്ത വായിക്കുന്ന വീഡിയോയും മന്ത്രിഷെയര്‍ ചെയ്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page