മോഷണ കുറ്റം ആരോപിച്ച് അധ്യാപകര്‍ വസ്ത്രം അഴിച്ചുമാറ്റി ദേഹപരിശോധന നടത്തി; അപമാനിതയായ പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യചെയ്തു

മോഷണ കുറ്റം ആരോപിച്ച് അധ്യാപകര്‍ വസ്ത്രം അഴിച്ചുമാറ്റി ദേഹപരിശോധന നടത്തി. അപമാനിതയായ പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യചെയ്തു. കര്‍ണാടക ബാഗല്‍കോട്ട് താലൂക്കിലെ കടമ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ദിവ്യ ബാരകേര (14) എന്ന വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് വീട്ടുകാര്‍ രംഗത്തെത്തി. മാര്‍ച്ച് 14 ന് സ്‌കൂളിലെ കടമ്പൂര്‍ സ്‌കൂളില്‍ കന്നഡ വിഷയം പഠിപ്പിക്കുന്ന ജയശ്രീ അധ്യാപകയുടെ രണ്ടായിരം പണം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അധ്യാപിക അഞ്ച് വിദ്യാര്‍ത്ഥികളെ സംശയിച്ചു. പിന്നീട് സ്‌കൂള്‍ യൂണിഫോം അഴിച്ചുമാറ്റി ദേഹപരിശോധനയും നടത്തിയതായും പറയുന്നു. ദേഹപരിശോധന നടത്തിയിട്ടും പണം എടുത്ത ആളെ കണ്ടെത്താനായില്ല. പണം മോഷ്ടിച്ചിട്ടില്ലെന്ന് പലതവണ ദിവ്യ അധ്യാപികയോട് കേണപേക്ഷിച്ച് പറഞ്ഞെങ്കിലും വിശ്വസിക്കാതെ ദൈവത്തിന്റെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. അധ്യാപികരുടെ നടപടി പെണ്‍കുട്ടിക്ക് മാനസിക ആഘാതമുണ്ടാക്കി. തുടര്‍ന്നാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബാഗല്‍കോട്ട് റൂറല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മകളെ ബലം പ്രയോഗിച്ച് വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നുവെന്ന് ദിവ്യയുടെ മാതാപിതാക്കളും ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page