കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിക്ക് സുഖപ്രസവം; സഹായവുമായി യാത്രക്കാരും ജീവനക്കാരും

പേരാമംഗലത്ത് വച്ച് കെഎസ്ആര്‍ടിസിയില്‍ യുവതി പ്രസവിച്ചു. അങ്കമാലിയില്‍ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു യുവതി. പേരാമംഗലം പൊലീസ് സ്റ്റേഷന് മുന്നില്‍ എത്തിയപ്പോള്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ബസ് തൃശൂര്‍ അമല ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്സും ബസില്‍ വെച്ച് തന്നെപ്രസവമെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അറിയിച്ചു. തിരുനാവായ സ്വദേശിയായ യുവതി പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. പന്ത്രണ്ടരയോടെയായിരുന്നു സംഭവം. …

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി സലീമിനെ 5 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു; വില്‍പന നടത്തിയ ആഭരണം കണ്ടെടുക്കും

കാസര്‍കോട്: കാഞ്ഞങ്ങാട് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതി സലിമിനെ കോടതി 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കി. പ്രതിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.പി ആസാദിന്റെ അപേക്ഷ പരിഗണിച്ചാണ് പോക്സോ കോടതിയുടെ ചുമതലയുള്ള കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി പരിഗണിച്ചത്. ഹോസ്ദൂര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപേക്ഷ നല്‍കിയത്. കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ വീണ്ടും …

24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്തും; ജൂണ്‍ 2 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നു മുതല്‍ ജൂണ്‍ 2 വരെ ശക്തമായ മഴക്ക് സാധ്യതയെന്നും അറിയിപ്പ്. ഇതിന്റെ ഭാഗമായി ഏഴു ദിവസം ശക്തമായ കാറ്റും ഉണ്ടാവും. സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാല് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ …

എട്ടുദിവസം മുമ്പ് വിവാഹം; നവവധുവും മാതാവും അടക്കം എട്ടുപേരെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ഒരു കുടുംബത്തിലെ എട്ട് പേരെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് കൂട്ടക്കൊല നടന്നത്. എന്തിനാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമല്ല. ബോദല്‍ കഛാര്‍ ഗ്രാമത്തിലെ 27 കാരനായ ദിനേശ് ആണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഭാര്യ വര്‍ഷ ബായി, അമ്മ സിയ ബായി, സഹോദരന്‍ ശ്രാവണ്‍, ശ്രാവണിന്റെ ഭാര്യ, ഇവരുടെയും സഹോദരിയുടെയും മൂന്ന് മക്കള്‍ എന്നിവരെയാണ് ദിനേശ് കൊലപ്പെടുത്തിയത്. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചേ രണ്ടരയ്ക്കാണ് ഇയാള്‍ ഇവരെ …

ട്രെയിനിടിച്ച് പോത്ത് ചത്തു; ഇന്റര്‍സിറ്റി എക്‌സ്പ്രസ് 15 മിനുട്ടോളം നിര്‍ത്തിയിട്ടു

കാസര്‍കോട്: ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ച് പോത്ത് ചത്തു. ബുധനാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് കൊളവയലിലെ റെയില്‍ പാളത്തിലായിരുന്നു അപകടം. മംഗളൂരുവിലേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ മംഗളൂരു ഇന്റര്‍സിറ്റി എക്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് 15 മിനുട്ടോളം ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നു. നാട്ടുകാരും റെയില്‍വേ ജീവനക്കാരും റെയില്‍ പാളത്തില്‍ നിന്ന് നീക്കം ചെയ്ത ശേഷമാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്. പോത്ത് ആരുടെതാണെന്ന് വ്യക്തമല്ല. നാട്ടുകാര്‍ പിന്നീട് പോത്തിനെ മറവുചെയ്തു.

വിഷു ബംമ്പര്‍; 12 കോടി വിസി 490987 എന്ന ടിക്കറ്റിന്; ഭാഗ്യവാനാര്?

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ വിഷു ബമ്പര്‍ ഒന്നാം സമ്മാനം 12 കോടി രൂപ വിസി 490987 എന്ന ടിക്കറ്റിന്. ആലപ്പുഴയിലെ അനില്‍ കുമാര്‍ എന്ന ഏജന്റാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്.  രണ്ടാം സമ്മാനം VA 205272, VB 29992, VC 523085,VD 154182, VE 565485, VG 654490 എന്നീ നമ്പറുകള്‍ക്കാണ്. മൂന്നാം സമ്മാനം VA 160472, VB 125395, VC 736469, VD 367949, VE 171235 എന്ന നമ്പറുകള്‍ക്കും VA …

ഡല്‍ഹിയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍ സൂര്യാഘാതമേറ്റ് മരിച്ചു; താപനില 50 ഡിഗ്രിയിലേക്ക്

സ്ഥാനക്കയറ്റത്തിനുള്ള യോഗ്യതാ പരിശീലനത്തിനിടെ ഡല്‍ഹിയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വടകര സ്വദേശി ബിനീഷ് ആണ് മരിച്ചത്. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ മരണം ഉഷ്ണതരംഗം മൂലമാണോ എന്ന സംശയം ഉയരുന്നുണ്ട്.49 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ അന്തരീക്ഷ താപനില. കടുത്ത ചൂടില്‍ രണ്ട് ദിവസം ബിനീഷ് പരിശീലനത്തില്‍ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ട്രെയിനിങ് ആരംഭിച്ചിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിനീഷ് കുഴഞ്ഞുവീണത്. പരിശീലനത്തിന് ശേഷം അസ്വസ്ഥത …

മഴക്കാലമെത്തിയതോടെ മഴക്കള്ളന്മാരും എത്തി; കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന് മുന്നിലെ ഹോട്ടലിലെ നേര്‍ച്ചപ്പെട്ടി കവര്‍ന്നു; മോഷണം സിസിടിവിയില്‍

കാസര്‍കോട്: മഴക്കാലം എത്തിയതോടെ കാസര്‍കോട് ജില്ലയില്‍ മഴക്കള്ളന്മാരും എത്തിയതായി സൂചന. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനു മുന്നിലെ ഹോട്ടലിന്റെ ക്യാഷ് കൗണ്ടറില്‍ വച്ചിരുന്ന നേര്‍ച്ചപ്പെട്ടി ഭക്ഷണം കഴിച്ചിറങ്ങിയ ആള്‍ കവര്‍ന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം കൗണ്ടറിലെത്തിയ കറുത്ത ഷര്‍ട്ട് ധരിച്ച യുവാവ് നേര്‍ച്ചപ്പെട്ടി ആളില്ലാത്ത തക്കംനോക്കി തന്റെ ബാഗിലേക്ക് മാറ്റുന്നതും സിസിടിവിയില്‍ പതിഞ്ഞ വിഡിയോവില്‍ കാണാം. …

13 വര്‍ഷം ഷാര്‍ജയില്‍ പ്രവാസ ജീവിതം; നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിനിടെ കാസര്‍കോട് സ്വദേശി അസുഖം ബാധിച്ചു മരിച്ചു

കാസര്‍കോട്: നീണ്ട 13 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ കാസര്‍കോട് പിലിക്കോട് സ്വദേശി ഷാര്‍ജയില്‍ അസുഖം മൂലം മരിച്ചു. പിലിക്കോട് സ്വദേശി പയ്യാടക്കത്ത് മുരളീധരന്റെ(65) മരണം സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും തീരാവേദനയായി. തിങ്കളാഴ്ച വൈകീട്ടാണ് ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയില്‍ മുരളീധരന്‍ മരിച്ചത്. ഒരുമാസത്തോളമായി വൃക്ക രോഗമടക്കം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. മരിക്കുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പ് നാട്ടിലുള്ള ഭാര്യയെയും മകളെയും വീഡിയോകോളിലൂടെ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. 2011-ലാണ് അവസാനമായി നാട്ടിലെത്തിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മുരളീധരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സാമൂഹികപ്രവര്‍ത്തകര്‍. പരേതനായ …

സ്‌കൂളുകളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു; ഇന്റര്‍വ്യൂ ഈ ദിവസങ്ങളില്‍ നടക്കും

കാസര്‍കോട്: ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. കാവുഗോളി കാവുഗോളി ജി.എല്‍.പി. സ്‌കൂളില്‍ കന്നഡ മീഡിയം ഒരു എല്‍പിഎസ്ടി താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 30ന് വ്യാഴാഴ്ച 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.ഹെഡ്മിസ്ട്രസ്: 9447950904 തളങ്കര തളങ്കര ഗവ.മുസ്ലീം വൊക്കേഷണല്‍ ഹയര്‍സെക്കഡറി സ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് സീനിയര്‍, കെമിസ്ട്രി സീനിയര്‍, പൊളിറ്റിക്കല്‍ സയന്‍സ് സീനിയര്‍, എക്കണോമിക്‌സ് ജൂനിയര്‍, ജോഗ്രഹി ജൂനിയര്‍, മലയാളം ജൂനിയര്‍, അധ്യാപക …

പനി ബാധിച്ച് നീലേശ്വരത്തെ യുവ അധ്യാപിക മരിച്ചു

കാസര്‍കോട്: നീലേശ്വരം കോട്ടപ്പുറത്തെ യുവ അധ്യാപിക പനിബാധിച്ചു മരിച്ചു. തുരുത്തി റൌളത്തുല്‍ ഉലൂം സ്‌കൂള്‍ അധ്യാപിക ഷഹാന(26)യാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി മരിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിഎഡ് പരീക്ഷയുടെ ഫലം ഇന്നു വരാനിരിക്കേയാണ് മരണം. ബുധനാഴ്ച രാവിലെ കോട്ടപ്പുറം ഇടത്തറ ജുമമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കം നടന്നു. നീലേശ്വരത്തെ മലഞ്ചരക്ക് വ്യാപാരി കോട്ടപ്പുറത്തെ ടി സി ഷുക്കൂര്‍ ഹാജിയുടെയും പാണ്ടിയാലയില്‍ കെ പി നസ്രത്തിന്റെയും മകളാണ്. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍, …

കുമ്പള പെര്‍വാഡില്‍ കടലാക്രമണം രൂക്ഷമാകുന്നു

കാസര്‍കോട്: കുമ്പള പെര്‍വാഡില്‍ കടലാക്രമണം രൂക്ഷമാകുന്നു. കടലാക്രമണത്തില്‍ അവശേഷിച്ച കടല്‍ ഭിത്തികളും കടലെടുത്തുകൊണ്ടിരിക്കുകയാണ്. ജിയോബാഗ് കടല്‍ഭിത്തിക്കും ഭീഷണിയുണ്ട്. കടലാക്രമണം രൂക്ഷമായതോടെ തീരദേശവാസികള്‍ ആശങ്കയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലും ഈ പ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം അനുഭവപ്പെട്ടിരുന്നു. കടലാക്രമണം തടയാന്‍ കോടികള്‍ കൊണ്ടുണ്ടാക്കിയ കടല്‍ഭിത്തി ഷുഭിതമായ കടലെടുത്തു. മാത്രമല്ല, 200 മീറ്ററോളം നീളത്തില്‍ തീരദേശം കാര്‍ന്നെടുക്കുകയും ചെയ്തു. നിരവധി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തെങ്ങുകളും കടപുഴകി വീണിരുന്നു. കടലിനോട് ചേര്‍ന്ന് തീരദേശമേഖലയായതുകൊണ്ട് നഷ്ടപരിഹാരവും ലഭിച്ചില്ല. ഒരുവര്‍ഷമായി മല്‍സ്യസമ്പത്തില്ലാതെ തീരദേശവാസികള്‍ വിഷമിക്കുകയാണ്. അതിനിടയില്‍ എത്തിയ …

കനത്ത മഴ; കുമ്പളയില്‍ തെങ്ങ് വീണ് വൈദ്യുതി തൂണും ലൈനും തകര്‍ന്നു

കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും കുമ്പള മാട്ടംകുഴിയില്‍ തെങ്ങുകള്‍ കടപുഴകി വീണു. വൈദ്യുതി തൂണുകളും ലൈനുകളും തകര്‍ന്നു. ഹൈടെന്‍ഷന്‍ ലൈന്‍ കാല്‍നട യാത്രക്കാരന്റെ മുകളില്‍ വീണെങ്കിലും ഈ സമയത്ത് വൈദ്യുതി പ്രവഹിക്കാത്തതിനാല്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. വിവരറിഞ്ഞെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് ശക്തമായ മഴയും കാറ്റുമുണ്ടായത്. വ്യാഴാഴ്ച ചെരിഞ്ഞ പോസറ്റുകള്‍ നന്നാക്കി വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മഴ: ഉപ്പളയില്‍ മരം വീണ് രണ്ട് ഓട്ടോകള്‍ക്കു കേടുപാട്; പെട്ടിക്കടക്കും നാശം

കാസര്‍കോട്: ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് രണ്ടു ഓട്ടോകള്‍ക്കു കേടുപാടു സംഭവിച്ചു. ഒരു പെട്ടിക്കട ഭാഗികമായി തകര്‍ന്നു.ഉപ്പളയിലെ മഞ്ചേശ്വരം താലൂക്കാശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു ഓട്ടോ പൂര്‍ണ്ണമായി തകര്‍ന്നു. മറ്റൊന്നിനു ഭാഗിക നാശം നേരിട്ടു. അമ്പാറിലെ മൊയ്തീന്റെ ഓട്ടോയാണ് പൂര്‍ണ്ണമായി തകര്‍ന്നത്. പാറക്കട്ടയിലെ അബ്ബാസിന്റെ ഓട്ടോക്കു ചില്ലറ കേടുപാടുണ്ടായി. ദയാനന്ദന്റെ തട്ടുകടക്കും ചില്ലറ നാശം നേരിട്ടു. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകി വീണത്.ഫയര്‍ഫോഴ്‌സ് ക്രെയിന്‍ ഉപയോഗിച്ചു മരം പൊക്കിമാറ്റുകയായിരുന്നു. മഴ …

സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ കാസര്‍കോട് ജില്ലാ ടീമിനെ

കോളംകുളക്കാരന്‍ മുഹമ്മദ് സനിന്‍ നയിക്കും വര്‍ഷങ്ങളായി വോളിബോളിന് അനവധി താരങ്ങളെ സംഭാവന ചെയ്ത മലയോരത്തെ കോളംകുളത്തു നിന്നും ഈ വര്‍ഷവും വോളിബോള്‍ പാരമ്പര്യം വിളിച്ചോതിക്കൊണ്ട് മുഹമ്മദ് സനിന്‍ സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യാന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീമിനെ നയിക്കും. കോളംകുളത്തെ സുബൈര്‍- ഖയറുന്നിസ ദമ്പതികളുടെ മകന്‍ ആണ് സനിന്‍. വര്‍ഷങ്ങളായി നിരവധി കളിക്കാരെ സംഭാവന ചെയ്ത കിണാവൂര്‍ ചന്തു ഓഫീസര്‍ വോളിബോള്‍ അക്കാദമിയിലെ താരമാണ് സനിന്‍. മുഹമ്മദ് സനിനെ കൂടാതെ കോട്ടയം ജില്ലാ ടീമില്‍ കോളംകുളക്കാരന്‍ …

ഷര്‍ട്ടിനുള്ളിലെ വെള്ളിക്കെട്ടനും അണ്ടര്‍വെയറിലെ കരിങ്ങണ്ണും; പേടിപ്പെടുത്തിയ രണ്ടു സംഭവങ്ങള്‍

വെള്ളിക്കെട്ടന്‍ പാമ്പ് സംഭവം ഉണ്ടായത് 1967ല്‍ കാസര്‍കോട് അണങ്കൂരില്‍ വെച്ച്. അന്ന് കാസര്‍കോട് കോളേജില്‍ പഠിച്ചു വന്നിരുന്ന കരിവെള്ളൂരിലെയും പരിസര പ്രദേശത്തിലെയും വിദ്യാര്‍ത്ഥികള്‍ താമസിച്ചു വന്നിരുന്നത് അണങ്കൂരിലെ വിവിധ ലോഡ്ജുകളിലായിരുന്നു. ഇപ്പോള്‍ ഡിവെഎസ്പി യായി റിട്ടയര്‍ ചെയ്തു വടകരയില്‍ വിശ്രമജീവിതം നയിക്കുന്ന പി.പി.രാഘവന്‍ നല്ല തമാശക്കാരനും ഡാന്‍സുകാരനുമൊക്കെയായിരുന്നു. അദ്ദേഹവും സുഹൃത്തുക്കളും താമസിച്ചിരുന്നത് ഓടു വെച്ച അല്‍പം പഴകിയ കെട്ടിടത്തിലായിരുന്നു.രാഘവന്‍ വൈകുന്നേരങ്ങളില്‍ അവര്‍ താമസിച്ചു വന്ന ലോഡ്ജിന്റെ വരാന്തയില്‍ വെച്ചു ഡാന്‍സു ചെയ്യും.‘ജിജ്ജിജാ ക്കിടി …. ജിജ്ജി ജാക്കടി…’ …

ഒമാൻ കടലിൽ വീണ്ടും ഭൂചലനം; ആളപായമില്ല

ബുധനാഴ്ച പുലര്‍ച്ചെ ഒമാന്‍ കടലില്‍ വീണ്ടും രണ്ട് ചെറിയ ഭൂചലനമുണ്ടായി. റാസല്‍ഖൈമ തീരത്ത് പുലര്‍ച്ചെ 12 ന് റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു, തുടര്‍ന്ന് 01.53 ന് അതേ പ്രദേശത്ത് 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. ആളപായമില്ല. ഈ മാസം 11 നും 17 നും ഒമാനില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.അതേസമയം യുഎഇയില്‍ ഭൂചലനം അനുഭവപ്പെട്ടില്ല.മെയ് 17 ന് യു.എ.ഇയില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഇതിന് മുമ്പ് ഏപ്രിലില്‍ ഖോര്‍ഫക്കാനില്‍ …

സംസ്ഥാനത്ത് ഇന്നും മഴ: കോട്ടയത്തും എറണാകുളത്തും ദുരിതാശ്വാസ ക്യാമ്പ്

തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നും മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാവുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളിലും മഴ പെയ്യും.കാസര്‍കോടു രാവിലെ തന്നെ മഴ ആരംഭിച്ചു. ചില സ്ഥലങ്ങില്‍ ശക്തമായ മഴ പെയ്യുന്നു. ചിലേടങ്ങളില്‍ നേരിയ മഴയാണ്.എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇന്നും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തൃശൂര്‍, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. …