കോളംകുളക്കാരന്‍ മുഹമ്മദ് സനിന്‍ നയിക്കും വര്‍ഷങ്ങളായി വോളിബോളിന് അനവധി താരങ്ങളെ സംഭാവന ചെയ്ത മലയോരത്തെ കോളംകുളത്തു നിന്നും ഈ വര്‍ഷവും വോളിബോള്‍ പാരമ്പര്യം വിളിച്ചോതിക്കൊണ്ട് മുഹമ്മദ് സനിന്‍ സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യാന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീമിനെ നയിക്കും. കോളംകുളത്തെ സുബൈര്‍- ഖയറുന്നിസ ദമ്പതികളുടെ മകന്‍ ആണ് സനിന്‍. വര്‍ഷങ്ങളായി നിരവധി കളിക്കാരെ സംഭാവന ചെയ്ത കിണാവൂര്‍ ചന്തു ഓഫീസര്‍ വോളിബോള്‍ അക്കാദമിയിലെ താരമാണ് സനിന്‍. മുഹമ്മദ് സനിനെ കൂടാതെ കോട്ടയം ജില്ലാ ടീമില്‍ കോളംകുളക്കാരന്‍ ആയ അനക്‌സ് ജോണ്‍സനുമുണ്ട്.
