തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നും മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാവുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളിലും മഴ പെയ്യും.
കാസര്‍കോടു രാവിലെ തന്നെ മഴ ആരംഭിച്ചു. ചില സ്ഥലങ്ങില്‍ ശക്തമായ മഴ പെയ്യുന്നു. ചിലേടങ്ങളില്‍ നേരിയ മഴയാണ്.
എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇന്നും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തൃശൂര്‍, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്ത് മണിമല, മീനച്ചല്‍ആറ് എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. കൊച്ചി, കോട്ടയം എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
