കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിക്ക് സുഖപ്രസവം; സഹായവുമായി യാത്രക്കാരും ജീവനക്കാരും

പേരാമംഗലത്ത് വച്ച് കെഎസ്ആര്‍ടിസിയില്‍ യുവതി പ്രസവിച്ചു. അങ്കമാലിയില്‍ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു യുവതി. പേരാമംഗലം പൊലീസ് സ്റ്റേഷന് മുന്നില്‍ എത്തിയപ്പോള്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ബസ് തൃശൂര്‍ അമല ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്സും ബസില്‍ വെച്ച് തന്നെ
പ്രസവമെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അറിയിച്ചു. തിരുനാവായ സ്വദേശിയായ യുവതി പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. പന്ത്രണ്ടരയോടെയായിരുന്നു സംഭവം. 37കാരിയായ സെറീന ബസില്‍ വച്ച് യുവതിയുടെ പ്രസവമെടുത്ത് സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page