തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ വിഷു ബമ്പര്‍ ഒന്നാം സമ്മാനം 12 കോടി രൂപ വിസി 490987 എന്ന ടിക്കറ്റിന്. ആലപ്പുഴയിലെ അനില്‍ കുമാര്‍ എന്ന ഏജന്റാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനം VA 205272, VB 29992, VC 523085,VD 154182, VE 565485, VG 654490 എന്നീ നമ്പറുകള്‍ക്കാണ്. മൂന്നാം സമ്മാനം VA 160472, VB 125395, VC 736469, VD 367949, VE 171235 എന്ന നമ്പറുകള്‍ക്കും VA 444237,VB 504534, VC 200791, VD 137919,VE 255939, VG 300513 എന്നീ നമ്പറുകള്‍ക്കാണ് നാലാം സമ്മാനം. VA 160472, VE 565485, VG 654490 എന്നീ നമ്പറുകള്‍ക്കാണ് പ്രോത്സാഹന സമ്മാനം. കഴിഞ്ഞ തവണ 10 കോടിയായിരുന്ന ഒന്നാം സമ്മാനമാണ് ഇത്തവണ 12 കോടിയാക്കിയത്. ടിക്കറ്റ് വില 250 രൂപയില്‍ നിന്നും 300 രൂപയായി ഉയര്‍ത്തിയിരുന്നു.