സ്‌കൂളുകളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു; ഇന്റര്‍വ്യൂ ഈ ദിവസങ്ങളില്‍ നടക്കും

കാസര്‍കോട്: ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു.

കാവുഗോളി

കാവുഗോളി ജി.എല്‍.പി. സ്‌കൂളില്‍ കന്നഡ മീഡിയം ഒരു എല്‍പിഎസ്ടി താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 30ന് വ്യാഴാഴ്ച 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.
ഹെഡ്മിസ്ട്രസ്: 9447950904

തളങ്കര

തളങ്കര ഗവ.മുസ്ലീം വൊക്കേഷണല്‍ ഹയര്‍സെക്കഡറി സ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് സീനിയര്‍, കെമിസ്ട്രി സീനിയര്‍, പൊളിറ്റിക്കല്‍ സയന്‍സ് സീനിയര്‍, എക്കണോമിക്‌സ് ജൂനിയര്‍, ജോഗ്രഹി ജൂനിയര്‍, മലയാളം ജൂനിയര്‍, അധ്യാപക തസ്തികകളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. മെയ് 31 ന് വെള്ളിയാഴ്ച രാവിലെ രേഖകളുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

മേല്‍പ്പറമ്പ്

ചന്ദ്രഗിരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, ഫിസിക്‌സ,് മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോളജി വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ പ്രമാണങ്ങള്‍ സഹിതം മെയ് 30ന് വ്യാഴാഴ്ച രാവിലെ 10. 30 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാക്കണം.

ബെള്ളൂര്‍

ജിഎച്ച്എസ്എസ് ബെള്ളൂര്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം മീഡിയത്തില്‍ നാച്ചുറല്‍ ഫാന്‍സ് 1, ഫിസിക്കല്‍ സയന്‍സ് 1, ഗണിതം 1, മലയാളം 1, ഇംഗ്ലീഷ് 1, സംസ്‌കൃതം 1, എച്ച് എസ് ഫിസിക്കല്‍ എജുക്കേഷന്‍ 1, യുപിഎസ് സി മലയാളം 4, യുപിഎസ്ടി കന്നട 1, ജൂനിയര്‍ ഹിന്ദി 1, ജൂനിയര്‍ അറബിക് എല്‍പി 2 അധ്യാപക തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച 31 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണം

കുമ്പള

കണ്ണൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ നിലവിലുള്ള എല്‍പിഎസ് മലയാളം തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 31ന് വെള്ളിയാഴ്ച രാവിലെ 10.30 ന് വിദ്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

കുമ്പള : കോയിപ്പാടി ഗവ. എല്‍ പി സ്‌കൂളില്‍ നിലവിലുള്ള ജൂനിയര്‍ ഫുള്‍ ടൈം അറബിക്
തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 30 വ്യാഴാഴ്ച 11 മണിക്ക് വിദ്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page