കാസര്‍കോട്: ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ച് പോത്ത് ചത്തു. ബുധനാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് കൊളവയലിലെ റെയില്‍ പാളത്തിലായിരുന്നു അപകടം. മംഗളൂരുവിലേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ മംഗളൂരു ഇന്റര്‍സിറ്റി എക്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് 15 മിനുട്ടോളം ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നു. നാട്ടുകാരും റെയില്‍വേ ജീവനക്കാരും റെയില്‍ പാളത്തില്‍ നിന്ന് നീക്കം ചെയ്ത ശേഷമാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്. പോത്ത് ആരുടെതാണെന്ന് വ്യക്തമല്ല. നാട്ടുകാര്‍ പിന്നീട് പോത്തിനെ മറവുചെയ്തു.