കാസര്‍കോട്: മഴക്കാലം എത്തിയതോടെ കാസര്‍കോട് ജില്ലയില്‍ മഴക്കള്ളന്മാരും എത്തിയതായി സൂചന. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനു മുന്നിലെ ഹോട്ടലിന്റെ ക്യാഷ് കൗണ്ടറില്‍ വച്ചിരുന്ന നേര്‍ച്ചപ്പെട്ടി ഭക്ഷണം കഴിച്ചിറങ്ങിയ ആള്‍ കവര്‍ന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം കൗണ്ടറിലെത്തിയ കറുത്ത ഷര്‍ട്ട് ധരിച്ച യുവാവ് നേര്‍ച്ചപ്പെട്ടി ആളില്ലാത്ത തക്കംനോക്കി തന്റെ ബാഗിലേക്ക് മാറ്റുന്നതും സിസിടിവിയില്‍ പതിഞ്ഞ വിഡിയോവില്‍ കാണാം. ഒടുവില്‍ ബില്ലടച്ച് സാവധാനം ഹോട്ടലില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. പിന്നീടാണ് നേര്‍ച്ചപ്പെട്ടി കാണാതായ വിവരം ഹോട്ടലുടമ അറിയുന്നത്. പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്തായില്ല.