13 വര്‍ഷം ഷാര്‍ജയില്‍ പ്രവാസ ജീവിതം; നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിനിടെ കാസര്‍കോട് സ്വദേശി അസുഖം ബാധിച്ചു മരിച്ചു

കാസര്‍കോട്: നീണ്ട 13 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ കാസര്‍കോട് പിലിക്കോട് സ്വദേശി ഷാര്‍ജയില്‍ അസുഖം മൂലം മരിച്ചു. പിലിക്കോട് സ്വദേശി പയ്യാടക്കത്ത് മുരളീധരന്റെ(65) മരണം സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും തീരാവേദനയായി. തിങ്കളാഴ്ച വൈകീട്ടാണ് ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയില്‍ മുരളീധരന്‍ മരിച്ചത്. ഒരുമാസത്തോളമായി വൃക്ക രോഗമടക്കം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. മരിക്കുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പ് നാട്ടിലുള്ള ഭാര്യയെയും മകളെയും വീഡിയോകോളിലൂടെ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. 2011-ലാണ് അവസാനമായി നാട്ടിലെത്തിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മുരളീധരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സാമൂഹികപ്രവര്‍ത്തകര്‍. പരേതനായ പറമ്പത്ത് ഗോവിന്ദപ്പൊതുവാളിന്റെയും പയ്യാടക്കത്ത് തമ്പായിയുടെയും മകനാണ് മുരളീധരന്‍. ഭാര്യ:സരസ്വതി. മകള്‍: വൈഷ്ണവി (ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: ശശിധരന്‍, സന്തോഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page