കുമ്പള പെര്‍വാഡില്‍ കടലാക്രമണം രൂക്ഷമാകുന്നു

കാസര്‍കോട്: കുമ്പള പെര്‍വാഡില്‍ കടലാക്രമണം രൂക്ഷമാകുന്നു. കടലാക്രമണത്തില്‍ അവശേഷിച്ച കടല്‍ ഭിത്തികളും കടലെടുത്തുകൊണ്ടിരിക്കുകയാണ്. ജിയോബാഗ് കടല്‍ഭിത്തിക്കും ഭീഷണിയുണ്ട്. കടലാക്രമണം രൂക്ഷമായതോടെ തീരദേശവാസികള്‍ ആശങ്കയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലും ഈ പ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം അനുഭവപ്പെട്ടിരുന്നു. കടലാക്രമണം തടയാന്‍ കോടികള്‍ കൊണ്ടുണ്ടാക്കിയ കടല്‍ഭിത്തി ഷുഭിതമായ കടലെടുത്തു. മാത്രമല്ല, 200 മീറ്ററോളം നീളത്തില്‍ തീരദേശം കാര്‍ന്നെടുക്കുകയും ചെയ്തു. നിരവധി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തെങ്ങുകളും കടപുഴകി വീണിരുന്നു. കടലിനോട് ചേര്‍ന്ന് തീരദേശമേഖലയായതുകൊണ്ട് നഷ്ടപരിഹാരവും ലഭിച്ചില്ല. ഒരുവര്‍ഷമായി മല്‍സ്യസമ്പത്തില്ലാതെ തീരദേശവാസികള്‍ വിഷമിക്കുകയാണ്. അതിനിടയില്‍ എത്തിയ മഴയും കടലാക്രമണവും തീരദേശത്തുള്ളവരെ തീരാദുരിതത്തിലാക്കുകയാണെന്ന പരാതിയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page