ഡ്രൈ ഡേ ലക്ഷ്യമാക്കി മദ്യ കടത്ത്; ആരിക്കാടിയിൽ കാറിൽ കടത്തിയ 337 ലിറ്റർ വിദേശ മദ്യം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
കാസർകോട്: ഡ്രൈ ഡേ ലക്ഷ്യമാക്കി കാസർകോട് ജില്ലയിൽ വിൽപ്പനക്കായി കാറിൽ കടത്തിയ 336.97 വിദേശ മദ്യം എക്സൈസ് പിടികൂടി.രണ്ടുപേർ അറസ്റ്റിലായി. കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആന്റ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ആണ് മദ്യ കടത്ത് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മീഞ്ച സ്വദേശികളായ വിനീത് ഷെട്ടി( 25), സന്തോഷ(25)എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെ കുമ്പള ആരിക്കാടി ടൗണിൽപ്രിവെന്റീവ് ഓഫീസർ സാജൻ അപ്യാലും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് കണ്ടെത്തിയത്. രഹസ്യവിവരത്തെ …