ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍കെ.എം. ആന്റണി മൈലാടിയില്‍ അന്തരിച്ചു

കാസര്‍കോട്: ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍ കോളിച്ചാല്‍ പ്രാന്തര്‍കാവ് സ്വദേശി കെ.എം. ആന്റണി (59) മൈലാടിയില്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയാണ് മരണം. മൃതദേഹം ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് ബാര്‍ അനക്സ് ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാലിന് പനത്തടി സെന്റ് ജോസഫ് ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍. പരേതനായ ജോസഫ് ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലിസി.മകള്‍: ആന്‍മിറ്റ ആന്റണി (വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: കെ.എം.ജോസഫ്, കെ.എം.തോമസ്, കെ.എം.മാത്യു, പരേതനായ ജേക്കബ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page