മദ്യലഹരിയില്‍ അമ്മയെ പൂട്ടിയിട്ട് വീടിന് തീയിട്ടു

തിരുവനന്തപുരം: അമ്മയെ വീട്ടിനകത്തു പൂട്ടിയിട്ട ശേഷം മകന്‍ വീടിന് തീയിട്ടു. വെമ്പായം, പ്ലാക്കീഴില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ബിനുവാണ് തീയിട്ടിതെന്ന് പൊലീസ് പറഞ്ഞു. വീടിന് തീയാളിപ്പടരുന്നത് കണ്ട് അയല്‍ക്കാര്‍ ഓടിയെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇതിനിടയില്‍ മാതാവ് പിന്‍ഭാഗത്തെ വാതില്‍ വഴി ഓടി രക്ഷപ്പെട്ടു. രണ്ട് ദിവസം മുമ്പും ബിനു മാതാവിനെ അക്രമിച്ചിരുന്നു. അന്ന് തിളക്കുന്ന ചൂടുവെള്ളം മാതാവിന്റെ തലയിലൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എപ്പോഴും മദ്യലഹരിയില്‍ കഴിയുന്ന ബിനു നാട്ടുകാര്‍ക്കും ശല്യമാണത്രെ. നാട്ടുകാരെ തെറിവിളിക്കുന്നതും വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുന്നതും പതിവാണ്.
ഇന്നു വീടിന് തീവെച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടിച്ചു കെട്ടിയത്. പിന്നീട് ലഹരി വിമോചന ചികിത്സക്കായി പേരൂര്‍ക്കടയിലെ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page